പുതിയതെരു: പുതിയതെരുവിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് ചിറക്കൽ കോട്ടക്കുന്നിലെ ചക്കംതടം ഹൗസിൽ അഖില പാറയിലിനെ പുതിയതെരുവിലെ രാജേഷ് റെസിഡൻസിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അഖിലയുടെ അച്ഛൻ മുകുന്ദൻ മാസ്റ്ററുടെ മരുമകനും 'ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം' പ്രസിഡൻറുമായ ബൈജു എം. ഭാസ്കറാണ് പരാതിക്കാരൻ. ചെറുപ്പത്തിൽ മാതാവ് മരിച്ച അഖില അച്ഛെൻറ മരണശേഷം ഒരുപാട് കാലം കോട്ടക്കുന്നിൽ വാടക വീട്ടിൽ തനിച്ചായിരുന്നു താമസം. ആദ്യ വിവാഹം വേർപെടുത്തിയശേഷം 2016ൽ പരിയാരത്തെ ഒരാളെ വിവാഹം ചെയ്തിരുന്നു. ഈ സമയം അഖിലയുടെ കൈവശം കണ്ണൂരിലെ വിവിധ ബാങ്കുകളിലായി 40 പവനോളം സ്വർണവും 35 ലക്ഷത്തോളം രൂപയും ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു.
പിന്നീട് അഖില ഇയാളുമായി അകന്നു. മരിക്കുന്നതിനുമുമ്പ് ഞായറാഴ്ച അടുത്ത ബന്ധുക്കളെ കാണാനെത്തി ൈകയിലുള്ള പണവും സമ്പാദ്യവും നഷ്ടപ്പെട്ടതായി പറഞ്ഞതായും പരാതിയിലുണ്ട്. ധർമശാലയിൽ താമസിക്കുന്ന സമയത്തുള്ള ആധാർ കാർഡിലുള്ള മേൽവിലാസമാണ് പുതിയതെരുവിലെ ലോഡ്ജിൽ നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.