വോട്ടർ സ്ലിപ്‌ വിതരണം; തുടരുന്നത് പഴഞ്ചൻ സംവിധാനം

തൃ​ക്ക​രി​പ്പൂ​ർ: വോ​ട്ടെ​ടു​പ്പ് ദി​വ​സം പ​ട്ടി​ക​യി​ൽ വോ​ട്ട​ർ​മാ​രെ എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന വോ​ട്ട​ർ സ്ലി​പ്പു​ക​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​നു​വ​ർ​ത്തി​ക്കു​ന്ന​ത് പ​ഴ​ഞ്ച​ൻ സം​വി​ധാ​നം. വോ​ട്ട​ർ സ്ലി​പ്പു​ക​ൾ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ച​ട്ടം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​രെ​യേ​റെ മ​നു​ഷ്യാ​ധ്വാ​ന​വും സാ​മ്പ​ത്തി​ക ന​ഷ്​​ട​വും വ​രു​ത്തി​വെ​ക്കു​ന്ന വോ​ട്ട​ർ സ്ലി​പ് വി​ത​ര​ണം തു​ട​ര​ണോ എ​ന്നു​ള്ള​ത് ച​ർ​ച്ച​യാ​വു​ക​യാ​ണ്. കോ​വി​ഡി​‍െൻറ ര​ണ്ടാം​ത​രം​ഗ ഭീ​ഷ​ണി കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ വീ​ടു​ക​ൾ ക​യ​റി​യു​ള്ള സ്ലി​പ് വി​ത​ര​ണം ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​താ​ണ്.

ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ക്കൂ​ടി ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വോ​ട്ട​ർ​മാ​രു​ടെ ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ലി​പ്പു​ക​ളാ​ണ് നേ​ര​ത്തെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​ക്കു​റി പേ​രും സീ​രി​യ​ൽ ന​മ്പ​റും വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​വും മാ​ത്ര​മാ​ണ് പ്ര​ധാ​ന​മാ​യും സ്ലി​പ്പി​ലു​ള്ള​ത്. വോ​ട്ട​റു​ടെ പ​ടം ഒ​ഴി​വാ​ക്കി ത​യാ​റാ​ക്കി​യ സ്ലി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും മ​റ്റും പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി ഫീ​ൽ​ഡി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഒ​രു കു​ടും​ബ​ത്തി​ലെ വോ​ട്ട​ർ​മാ​ർ പ​ട്ടി​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന​തും വി​ത​ര​ണ​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്.

വോ​ട്ട​ർ​മാ​രു​ടെ മു​ഴു​വ​ൻ മൊ​ബൈ​ൽ ന​മ്പ​റു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ആ​പ്പു​ക​ൾ വ​ഴി ശേ​ഖ​രി​ച്ചി​രു​ന്നു. ര​ജി​സ്​​റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് വോ​ട്ട​റു​ടെ ബൂ​ത്ത് ന​മ്പ​റും സീ​രി​യ​ൽ ന​മ്പ​റും അ​യ​ച്ചാ​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ദു​ർ​വ്യ​യം ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു. ഇ​തി​നും പു​റ​മെ വി​ര​ൽ​തു​മ്പി​ൽ ഈ ​വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ വോ​ട്ട​ർ ഹെ​ൽ​പ് ലൈ​ൻ എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും എ​ളു​പ്പ​മാ​ണ്. ഇ​തി​ന് ലോ​ഗി​ൻ പോ​ലും ആ​വ​ശ്യ​മി​ല്ല. ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​റു​ടെ വെ​ബ് സൈ​റ്റി​ലെ സെ​ർ​ച്ച് സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ചും പാ​ർ​ട്ട് ന​മ്പ​ർ, സീ​രി​യ​ൽ ന​മ്പ​ർ എ​ന്നി​വ നി​ഷ്പ്ര​യാ​സം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും. ഇ​ത് സൂ​ക്ഷി​ച്ചു​വെ​ക്കാ​നും കൈ​മാ​റാ​നും എ​ളു​പ്പ​മാ​ണ്. പ​ക​ൽ താ​പ​നി​ല ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് ഭീ​തി​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ലി​പ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Tags:    
News Summary - Distribution of voter slips; The old system continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.