കാസർകോട്: കത്തിനില്‍ക്കുന്ന ഉച്ചവെയിലിലും കര്‍ഷക തൊഴിലാളിക്ക് അലങ്കാരമായ തോര്‍ത്തുമുണ്ടും പാളത്തൊപ്പിയും മാസ്ക്കും ധരിച്ച് ഉച്ചനേരത്തെ ഇടവേളയില്‍ ബാലകൃഷ്ണന് വോട്ട് ചെയ്യാനെത്തി.
ചായ്യോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലൊരുക്കിയ രണ്ടാം വാര്‍ഡിലെ ഒന്നാം ബൂത്തിലായിരുന്നു ബാലകൃഷ്ണന് വോട്ട്. എല്ലാ തെരഞ്ഞെടുപ്പിലും കൃത്യമായി വോട്ടുചെയ്യുന്ന ശീലം ഒന്നുമില്ലെങ്കിലും ഇത്തവണ എന്തായാലും വോട്ട് ചെയ്യണമെന്ന തോന്നലാണ് പൊരിയുന്ന ഉച്ചവെയിലിലും ബാലകൃഷ്ണനെ ബൂത്തില്‍ എത്തിച്ചത്.
ചായ്യോംകാരുടെ പ്രിയപ്പെട്ട ഈ കര്‍ഷകത്തൊഴിലാളി വോട്ടുചെയ്ത ശേഷം ബാക്കി ജോലി തീര്‍ക്കാന്‍ പണി സ്ഥലത്തേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.