കാസർകോട്: സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആർ.ടി.ഒ എൻഫോഴ്സ്മെൻറ് വാഹനപരിശോധന ശക്തമാക്കിയതോടെ ജില്ലയിലെ അപകട മരണനിരക്കിൽ ഡി.സി.ആർ.ബി കണക്ക് പ്രകാരം മുൻവർഷങ്ങളെ അപേക്ഷിച്ച് 46.15 ശതമാനം കുറവ്.
അപകടനിരക്കിൽ നാലു ശതമാനവും കുറവ് രേഖപ്പെടുത്തി. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ആർ.ടി.ഒ എൻഫോഴ്സ്മെൻറിന് കീഴിൽ 4000ലേറെ കേസുകളിലായി 78,50,800 രൂപയാണ് പിഴ വിധിച്ചത്.
ഇതിൽ 27,68,300 രൂപയോളം ഈടാക്കിക്കഴിഞ്ഞു. ഹാജരാകാനുള്ള അല്ലെങ്കിൽ, ഓൺലൈനായി പിഴ ഒടുക്കുന്നതിന് നോട്ടീസുകളും അയച്ചു.
30 ദിവസത്തിനകം പിഴയൊടുക്കാത്ത കേസുകൾ വെർച്വൽ കോടതിയിലേക്കും തുടർന്ന് ജില്ല കോടതിയിലേക്കും തീർപ്പുകൽപിക്കുന്നതിനായി അയക്കുമെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ടി.എം. ജഴ്സൺ പറഞ്ഞു.
വരുംദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും വാഹനങ്ങളുമായി ഇറങ്ങുന്നവർ റോഡ് നിയമങ്ങൾ പാലിക്കാനും സുരക്ഷാമുൻകരുതലുകൾ പാലിച്ച് വാഹനമോടിക്കാനും ആർ.ടി.ഒ നിർദേശിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള രാത്രികാല വാഹന പരിശോധനയും ശക്തമാക്കി.
അമിതഭാരം കയറ്റിപ്പോകുന്ന വാഹനങ്ങൾക്കെതിരെയും നമ്പർ പ്ലേറ്റ് മറച്ച് യാത്രചെയ്യുന്ന ഇതരസംസ്ഥാന വാഹനങ്ങൾക്കെതിരെയും അതിതീവ്ര പ്രകാശമുള്ള ഹെഡ് ലാമ്പുകൾ, കളർ ലൈറ്റുകൾ ഇവക്കെതിരെയും ഇ-ചലാൻ വഴി കേസുകൾ രജിസ്റ്റർ ചെയ്തു.
നിയമലംഘകരെ, നിങ്ങൾ ഇ-ചലാൻ നിരീക്ഷണത്തിൽ!
കാസർകോട്: റോഡിലെ നിയമങ്ങൾ പാലിക്കാത്ത വാഹന ഉപയോക്താക്കൾ ഇ-ചലാെൻറ നിരീക്ഷണത്തിലാണ്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ ഫോട്ടോ എടുത്ത് ചലാൻ ക്രിയേറ്റ് ചെയ്യുന്നതോടെ വാഹന ഉടമയുടെ മൊബൈൽ നമ്പറിൽ വാഹൻ സംവിധാനംവഴി എസ്.എം.എസും ലഭിക്കും. ചലാൻ നോട്ടീസ് ഉടമസ്ഥെൻറ വീട്ടിലുമെത്തും.
റോഡിൽ വാഹന പരിശോധന കണ്ടാൽ പിന്തിരിഞ്ഞു പോകുന്നവരുടേതുൾപ്പെടെ, അനൗദ്യോഗികമായി വാഹനത്തിന് രൂപമാറ്റം വരുത്തിയവർ, രജിസ്റ്റർ നമ്പർ കൃത്യമായി പ്രദർശിപ്പിക്കാത്തവർ, ട്രിപ്പിൾ റൈഡ്, െമാെബെൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, ഹെൽമറ്റ് ഇല്ലാതെയുള്ള യാത്ര തുടങ്ങിയ നിയമലംഘനങ്ങൾ എൻഫോഴ്സ്മെൻറ് ഓഫിസർമാരുടെ മൊബൈൽ കാമറയിലോ ഇൻറർസെപ്റ്റർ വാഹനത്തിലെ സർവൈലൻസ് കാമറയിലോ ദൃശ്യങ്ങൾ പകർത്തും.
വാഹനത്തിെൻറ നമ്പർ ലഭ്യമാകുന്നമുറക്ക് വാഹനത്തിെൻറ സകല വിവരങ്ങളും ഇ-ചലാനിൽ ലഭ്യമാകും. ഇൻഷുറൻസ്, പൊലൂഷൻ, ടാക്സ്, ഫിറ്റ്നസ്, കേസ് ഹിസ്റ്ററി ഉൾപ്പെടെ ലഭ്യമാകുന്നതോടെ കൃത്യമായ രേഖകൾ ഇല്ലാത്തവക്ക് പിഴത്തുക ചേർന്നുള്ള ചലാനാണ് ക്രിയേറ്റ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.