വിദ്യാനഗർ (കാസർകോട്): കൊറോണ വൈറസിനെ തടയാൻ കൈകഴുകാനും മാസ്ക്കിടാനും ജില്ല ആസ്ഥാനത്തുനിന്നും ഇറക്കുന്ന വൃത്തിയുടെ ഉത്തരവുകൾ കൊള്ളാം... ഇൗ ഉത്തരവുകൾ ഇറക്കുന്ന സിവിൽ സ്റ്റേഷനിലെ ശുചിമുറികൾക്ക് വൃത്തിയില്ല എന്നതുകൂടി ജില്ല ഭരണകൂടം കാണണം. ശുചിമുറിയിലേക്ക് ജീവനക്കാർ 'മാസ്ക്കിട്ട്' കയറാൻ, കോവിഡിനു മുേമ്പ തുടങ്ങിയതാണ്. അത്രക്കും അസഹനീയമാണ്. സമീപെത്ത സെക്ഷനിലുള്ള ജീവനക്കാർക്ക് കൈയും മുഖവും നിരന്തരം കഴുകിക്കൊണ്ടേയിരിക്കണം. ശുചിത്വം ഇല്ലാത്തതിെൻറ പേരിൽ ഹോട്ടലുകളും തട്ടുകടകളും അടച്ചിടാൻ നിർദേശം നൽകുന്ന കലക്ടറേറ്റിൽ ജീവനക്കാരുടെ ശുചിമുറികൾ ഇങ്ങനെയാണ്. ഭക്ഷണം കൊണ്ടുവന്നാൽ കഴിക്കുന്നത് എങ്ങനെയെങ്കിലുമാവാം. അതുകഴിഞ്ഞ് കൈ കഴുകാനും പാത്രം കഴുകാനും വേറൊരിടം കണ്ടെത്തണം.
ഗ്രൗണ്ട് ഫ്ലോറിലെ ശുചിമുറിയുടെ കാര്യങ്ങളാണ് ഏറെ കഷ്ടം. ഇവ പൊതുജനങ്ങൾ കൂടി ഉപയോഗിക്കുന്നതാണ്. 'പാർട്ട്ടൈം സ്വീപ്പർമാരുടെ ചുമതലയാണ് ശുചിമുറികൾ വൃത്തിയാക്കുകയെന്നത്. ലോക്ഡൗൺ ആരംഭിച്ചശേഷം കോവിഡ് ഭയന്ന് പലരും കലക്ടറേറ്റ് പരിസരത്തേക്ക് എത്തിയിട്ടില്ല എന്നതാണ് സത്യമെന്ന് ജീവനക്കാർ പ്രതികരിച്ചു. എന്നാൽ, ഇത് പാർട്ട് ടൈം സ്വീപ്പർമാരുടെ ജോലിയല്ലെന്ന് അവരും വാദിക്കുന്നു. ശുചിമുറികൾ വൃത്തിയാക്കാൻ കുടുംബശ്രീയെ ഏൽപിച്ചിരിക്കുകയാണ്. അവർക്കാണ് കലക്ടറേറ്റിലെ ശുചിമുറികളുടെ ചുമതല. അതിനുള്ള പ്രതിഫലം നൽകുന്നത് ഉദ്യോഗസ്ഥർ അവരുടെ ശമ്പളത്തിൽ നിന്നാണ് എന്ന വിചിത്ര നടപടിയും ഇവിടെയുണ്ട്. ഒരു സെക്ഷൻ 600 രൂപയാണ് പ്രതിമാസം നൽകുന്നത്. ഇൗ രീതിയിൽ മോശമല്ലാത്ത തുക സമാഹരിക്കുന്നുണ്ട്. 'സംസ്ഥാനത്ത് ശുചിമുറി വൃത്തിയാക്കാൻ കൂലി നൽകുന്ന ജീവനക്കാർ കാസർകോട് സിവിൽ സ്റ്റേഷനിൽ മാത്രമേയുള്ളൂവെന്ന്' ജീവനക്കാർ പറയുന്നു. ഇത് നിയമ വിരുദ്ധമാണ് എന്ന് അറിയാം. എന്നിട്ടുപോലും ശുചിമുറി വൃത്തിയാക്കപ്പെടുന്നില്ല.
'ലോകം ഏറ്റവും വൃത്തിയാകണമെന്ന് പഠിപ്പിച്ച കാലമാണ് കടന്നുപോകുന്നത്. ഒരു സിവിൽ സ്റ്റേഷനിലെ ടോയ്ലറ്റ് വൃത്തിയാക്കാൻ പോലും സംവിധാനമില്ലാതെയാണ് ഇവിടെനിന്നും വൃത്തിയുടെ ഉത്തരവുകൾ ഇറങ്ങുന്നതെന്ന് ജീവനക്കാർ പ്രതികരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.