കാസർകോട്: ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ തീരുന്നു. രണ്ട് ദിവസത്തേക്ക് മാത്രമാണ് ഇനി വാക്സിൻ സ്റ്റോക്കുള്ളത്. തിങ്കളാഴ്ച വാക്സിൻ എത്തിയിട്ടില്ലെങ്കിൽ ജില്ലയിലെ കുത്തിവെപ്പ് നിലക്കും. 36700 ഡോസ് വാക്സിൻ മാത്രമാണ് ജില്ലയിൽ ശേഷിക്കുന്നത്. കോവാക്സിൻ 7860, കോവിഷീൽഡ് 28840 എന്നിങ്ങനെയാണത്. പ്രതിദിനം 13000 ഡോസ് വാക്സിനാണ് ജില്ലക്ക് വേണ്ടത്. സർക്കാർ മേഖലയിൽ 47 കുത്തിവെപ്പ് കേന്ദ്രങ്ങളാണ് ഒരുക്കിയത്. സ്വകാര്യ മേഖലയിൽ 10 കേന്ദ്രങ്ങളുമുണ്ട്. കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്.
1. ആരിക്കാടി പി.എച്ച്.സി, 2. അഡൂർ എഫ്.എച്ച്.സി, 3. അജാനൂർ പി.എച്ച്.സി, 4. ആനന്ദാശ്രമം പി.എച്ച്.സി.5. ബദിയഡുക്ക സി.എച്ച്.സി, 6. ബന്തടുക്ക പി.എച്ച്.സി, 7. ബായാർ പി.എച്ച്.സി, 8. ബേഡഡുക്ക താലൂക്ക് ആശുപത്രി.9. ബെള്ളൂർ പി.എച്ച്.സി, 10. ചട്ടഞ്ചാൽ പി.എച്ച്.സി, 11. ചെങ്കള സി.എച്ച്.സി, 12. ചെറുവത്തൂർ സി.എച്ച്.സി, 13. ചിറ്റാരിക്കാൽ പി.എച്ച്.സി, 14. എണ്ണപ്പാറ എഫ്.എച്ച്.സി, 15. കാഞ്ഞങ്ങാട് ജില്ല ആശുപത്രി, 16. കരിന്തളം എഫ്.എച്ച്.സി.
17. കാസർകോട് ജനറൽ ആശുപത്രി, 18. കൊന്നക്കാട് പി.എച്ച്.സി, 19. കയ്യൂർ എഫ്.എച്ച്.സി, 20. കുമ്പഡാജെ പി.എച്ച്.സി.21. കുമ്പള സി.എച്ച്.സി, 22. മധൂർ പി.എച്ച്.സി, 23. മടിക്കൈ പി.എച്ച്.സി, 24. മംഗൽപാടി താലൂക്ക് ആശുപത്രി, 25. മഞ്ചേശ്വരം സി.എച്ച്.സി, 26. മീഞ്ച പി.എച്ച്.സി, 27. മൊഗ്രാൽ പുത്തൂർ പി.എച്ച്.സി, 28. മൗക്കോട് എഫ്.എച്ച്.സി
29. മുളിയാർ സി.എച്ച്.സി, 30. മുള്ളേരിയ എഫ്.എച്ച്.സി, 31. നർക്കിലക്കാട് പി.എച്ച്.സി, 32. നീലേശ്വരം താലൂക്ക് ആശുപത്രി, 33. ഓലാട്ട് പി.എച്ച്.സി, 34. പടന്ന പി.എച്ച്.സി, 35. പനത്തടി താലൂക്ക് ആശുപത്രി, 36. പള്ളിക്കര.37. പാണത്തൂർ പി.എച്ച്.സി, 38. പെരിയ സി.എച്ച്.സി, 39. പെർള പി.എച്ച്.സി, 40. പുത്തിഗെ പി.എച്ച്.സി
41. തൈക്കടപ്പുറം എഫ്.എച്ച്.സി, 42. തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി, 43. ഉദുമ എഫ്.എച്ച്.സി, 44. ഉടുമ്പുന്തല പി.എച്ച്.സി, 45. വലിയപറമ്പ പി.എച്ച്.സി, 46. വെള്ളരിക്കുണ്ട് പി.എച്ച്.സി, 47. വോർക്കാടി എഫ്.എച്ച്.സി.
1. സൺറൈസ് ആശുപത്രി മാവുങ്കാൽ, 2. ഇ.കെ. നായനാർ ആശുപത്രി നായന്മാർമൂല, 3. കെ.എ.എച്ച്.എം ആശുപത്രി ചെറുവത്തൂർ, 4. കെയർവെൽ ആശുപത്രി കാസർകോട്, 5. ജനാർദന ആശുപത്രി കാസർകോട്, 6. കുമ്പള കോഓപറേറ്റിവ് ആശുപത്രി, 7. യുനൈറ്റഡ് മെഡിക്കൽ സെൻറർ കാസർകോട്, 8. കിംസ് കാസർകോട്, 9. മാലിക് ദീനാർ കാസർകോട്. 10. കോ ഓപറേറ്റിവ് ഹെൽത്ത് കെയർ ചെറുവത്തൂർ.
കുമ്പള: തിങ്കളാഴ്ച രാവിലെ മുതൽ കുമ്പളയിൽ കോവിഡ് വാക്സിന് നെട്ടോട്ടം. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിലും ആരിക്കാടിയിലെ ഉപകേന്ദ്രത്തിലുമാണ് കുമ്പളയിൽ കോവിഡ് വാക്സിൻ എടുക്കാനുള്ള സംവിധാനമുള്ളത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തിങ്കളാഴ്ച വാക്സിനെടുക്കാനെത്തിയവരുടെ എണ്ണം വളരെ വർധിച്ചതാണ് വിനയായത്.
കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാവിലെ ഒമ്പതിനുതന്നെ ടോക്കൺ തീർന്നിരുന്നു. ഒരേസമയം 40 പേർക്കാണ് കുത്തിവെപ്പ് നൽകിയിരുന്നത്. ഇവിടെ ഉച്ചവരെ നൂറുകണക്കിനാളുകൾ കുത്തിവെപ്പ് ലഭിക്കാതെ മടങ്ങി. ആരിക്കാടിയിൽ രാവിലെതന്നെ നൂറു കണക്കിന് ആളുകൾ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാൻ എത്തിയെങ്കിലും 41 പേർക്ക് മാത്രമാണ് അവസരം ലഭിച്ചത്.
കഴിഞ്ഞ ദിവസം വരെ മരുന്ന് സ്റ്റോക്കുണ്ടായിരുന്നുവെന്നും കുത്തിവെപ്പിനെത്തുന്ന ആളുകളുടെ എണ്ണം കുറവായതിനാൽ ഡി.എം.ഒ ഇടപെട്ട് മരുന്നുകൾ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോവുകയായിരുന്നുെവന്നുമാണ് ലഭിച്ച വിവരം. ചൊവ്വാഴ്ച മുതൽ കുത്തിവെപ്പിനെത്തുന്ന ആളുകളുടെ എണ്ണം ഇതിലും കൂടുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ചെറുവത്തൂർ: ചെറുവത്തൂർ,പിലിക്കോട്, കയ്യൂർ -ചീമേനി പഞ്ചായത്തുകളിൽ വാക്സിൻ ക്ഷാമം രൂക്ഷം. മൂന്ന് ദിവസമായി ഇവിടെ വാക്സിൻ തീർന്നിട്ട്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മണിക്കൂറുകളോളം കാത്തുനിന്ന് പലരും വാക്സിൻ കിട്ടാതെയാണ് മടങ്ങിയത്. ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താങ്കളാഴ്ച കുത്തിവെപ്പിന് ആയിരത്തിനടുത്ത് ആളുകളാണ് എത്തിയത്. എന്നാൽ, 100 പേർക്ക് നൽകാനുള്ള മരുന്ന് മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.
ഇത് വാക്കേറ്റങ്ങൾക്ക് ഇടയാക്കി. സെക്ടറൽ മജിസ്ട്രേറ്റും പൊലീസും എത്തിയാണ് രംഗം ശാന്തമാക്കിയത്. ക്ലബുകളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലും ആരോഗ്യ വകുപ്പിെൻറ സഹകരണത്തോടെ വാക്സിനേഷൻ പുരോഗമിക്കുന്നുണ്ട്. ബുധനാഴ്ചയോടെ ആവശ്യത്തിന് മരുന്നെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കോവി ഷീൽഡ് വാക്സിനാണ് ഇവിടെ നൽകുന്നത്.
നീലേശ്വരം: കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി നീലേശ്വരം നഗരത്തിൽ പരിശോധന കർശനമാക്കി പൊലീസ്. തിങ്കളാഴ്ച രാവിലെ മുതൽ തന്നെ മാർക്കറ്റ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പൊലീസ് പരിശോധന തുടങ്ങിയത്.
ഇന്നലെ വാഹനങ്ങൾ പരിശോധിച്ച് എല്ലാവർക്കും മുന്നറിയിപ്പ് നൽകുകയായിരുന്നു. നീലേശ്വരം താലൂക്ക് ആശുപത്രി, കരിന്തളം പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലും കോവിഡ് പരിശോധനക്കും വാക്സിൻ കുത്തിവെക്കാനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.