പിടികൂടിയ നിരോധിത നോട്ടുകളുമായി പൊലീസ് സംഘം

മുണ്ട്യത്തടുക്കയിൽ അടച്ചിട്ട വീട്ടിൽ ഒരു കോടിയോളം രൂപയുടെ നിരോധിത നോട്ടുകൾ

ബ​ദി​യ​ടു​ക്ക (കാ​സ​ർ​കോ​ട്): മു​ണ്ട്യ​ത്ത​ടു​ക്ക​യി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ​നി​ന്നും പൊ​ലീ​സ് എ​ട്ട്​ ചാ​ക്ക് നി​രോ​ധി​ത നോ​ട്ടു​ക​ൾ പി​ടി​കൂ​ടി. ബ​ദി​യ​ടു​ക്ക പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ണ്ട്യ​ത്ത​ടു​ക്ക ബീ​രി​കു​ഞ്ച​യി​ൽ​നി​ന്നാ​ണ് എ​സ്.​ഐ കെ.​പി. വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ആ​റു​മ​ണി​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ ക​ണ്ടെ​ത്തി​യ​ത്. നി​രോ​ധി​ച്ച 1000 രൂ​പ​യു​ടെ ഒ​രു കോ​ടി​യോ​ളം വ​രു​ന്ന പ​ണ​മാ​ണ് പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.

ചെ​ർ​ക്ക​ള​യി​ലെ ഷാ​ഫി എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വീ​ട് വാ​ട​ക​ക്ക് കൊ​ടു​ത്ത​താ​ണെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു. പ്ര​തി​ക​ൾ ക​റു​ത്ത കാ​റി​ൽ ര​ക്ഷ​പ്പെ​ട്ട​താ​യും ന​മ്പ​ർ തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നു പി​ന്നി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി തു​ട​ർ​ന​ട​പ​ടി​ക​ൾ സീ​ക​രി​ക്കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Banned notes worth around one crore rupees in closed house in Mundyathaduka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.