അധിക ബിൽ അടക്കാനായില്ല; കൊറഗ കോളനിയിലെ മൂന്നു കുടുംബങ്ങൾ ഇരുട്ടിലായിട്ട്​ ആറു മാസം

ബദിയടുക്ക: കാര്യാട് കൊറഗ കോളനിയിലെ മൂന്നു കുടുംബങ്ങൾ ഇരുട്ടിലായിട്ട്​ ആറു മാസമായി. ബദിയടുക്ക പഞ്ചായത്തിലെ അഞ്ചാം വാർഡിൽപെടുന്ന കാര്യാട് കോളനിയിലെ ചെനിയ, സുന്ദര, കമള എന്നിവരുടെ കുടുംബങ്ങളുടെ വീടി​െൻറ വൈദ്യുതിയാണ് പെർള സെക്​ഷൻ ഓഫിസ് അധികൃതർ കട്ട് ചെയ്തത്. മിനിമം ചാർജ് 80 രൂപ വെച്ചാണ്​ പണം അടച്ചുവന്നിരുന്നത്. എന്നാൽ, അടക്കേണ്ട തുക 2000ത്തിനു മുകളിൽ വന്നതോടെ കഴിയാതെവന്നു. ഇതോടെ അധികൃതർ മീറ്റർ അഴിച്ചുകൊണ്ടുപോകുകയായിരുന്നു. ഇപ്പോൾ വിളക്ക് ചിമ്മിനി മാത്രമാണ് ആശ്രയം. കോളനിയിൽ 17 വീടുകളാണുള്ളത്.

തൊഴിലില്ലാത്തതിനാൽ വൈദ്യുതി ബോർഡിലേക്ക് അടക്കേണ്ട പണം കണ്ടെത്താനും കഴിഞ്ഞി​െല്ലന്ന് ഇവർ പറയുന്നു. കനത്ത മഴയിൽ ഇരുട്ടുമൂലം ഭീതിയോടെയാണ് ഈ കുടുംബം കഴിയുന്നത്.

ഇവരുടെ പ്രശ്​നം ബന്ധപ്പെട്ട ഓഫിസിലും പഞ്ചായത്തിലും റിപ്പോർട്ട് ചെയ്തതായി കോളനി പ്രമോട്ടർ ​ഗോപാലൻ പറഞ്ഞു.

Tags:    
News Summary - Could not pay extra bill; Three families in the Coraga colony have been in the dark for six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.