ബദിയടുക്ക: നീർച്ചാൽ വിഷ്ണുമൂർത്തി നഗറിൽ പെട്രോൾ പമ്പിനായി സ്ഥലം നിരപ്പാക്കലിന് പൊലീസ് മൗനംപാലിച്ചെങ്കിലും അവധിദിവസത്തിൽ റവന്യൂ അധികൃതരെത്തി വാഹനങ്ങൾ പിടികൂടി. രണ്ട് മണ്ണുമാന്തിയന്ത്രവും മൂന്ന് ടിപ്പർ ലോറിയും പിടികൂടി ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പൊലീസിന്റെ മൗനാനുവാദം ബദിയടുക്കയിൽ സജീവചർച്ചക്ക് വഴിയൊരുക്കി.
ചെമ്മണ്ണ് മാഫിയകൾക്ക് നേരെ പുതുതായി എത്തിയ എസ്.ഐ അൻസാർ നിയമം കടുപ്പിച്ചതോടെ ഇവർ നിയന്ത്രണത്തിലായിരുന്നു. എന്നാൽ, അവധിദിവസം നോക്കി പെട്രോൾ പമ്പിനായി ഉപയോഗിക്കുന്ന സ്ഥലത്തെ നിരപ്പാക്കൽ പൊലീസ് കണ്ണടച്ചതാണ് ചെമ്മണ്ണ് മാഫികൾ തന്നെ പൊലീസിനെതിരെ രംഗത്തുവന്ന് റവന്യൂ അധികാരികളെ കൊണ്ട് പിടിപ്പിച്ചതായി പറയുന്നത്.
ജില്ലയിൽ ബദിയടുക്കയിൽ മാത്രമാണ് ചെമ്മണ്ണ് എടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് പരാതി. ഇതുമൂലം നിരവധി കുടുംബങ്ങളാണ് വീടിന്റെ തറനിറക്കാൻ കഴിയാതെ ആശങ്കപ്പെടുന്നത്. സ്വന്തം സ്ഥലത്ത് മണ്ണുള്ളവർ ഉത്തരവ് കാണിച്ച് കെട്ടിട ചട്ടപ്രകാരം പഞ്ചായത്തിൽനിന്ന് അനുവാദം വാങ്ങിച്ച് തറ നിറക്കുന്നുണ്ട്.
എന്നാൽ, സ്ഥലം കുറവുള്ളവർ, സ്ഥലത്ത് ചെമ്മണ്ണ് ഇല്ലാത്തവർ എന്നിവർ പുറത്തുനിന്ന് ആശ്രയിക്കേണ്ടിവരുന്നു. ഇതാണ് ഇപ്പോൾ പൊലീസ് തടഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.