യന്ത്രഭാഗങ്ങൾ കവർച്ച ചെയ്ത് ആക്രിക്കടയിൽ വിറ്റു: നാലംഗ സംഘം അറസ്​റ്റിൽ

ബദിയടുക്ക: ചെങ്കൽപണയിൽനിന്ന്​ യന്ത്രഭാഗങ്ങൾ കവർച്ച ചെയ്ത് ആക്രിക്കടയിൽ വിറ്റെന്ന കേസിൽ നാലംഗ സംഘം അറസ്​റ്റിൽ. ബദിയഡുക്ക പൊലീസ് സ്​റ്റേഷൻ പരിധിയിലെ ഹരിചന്ദ്രൻ (40), ദേവപ്പ (40), ഗോവിന്ദൻ (32), രവികുമാർ (26) എന്നിവരാണ് അറസ്​റ്റിലായത്. സീതാംഗോളി ധർമത്തടുക്കയിലെ നിസാമുദ്ദീ​െൻറയും റിയാസി​െൻറയും ഉടമസ്ഥതയിലുള്ള ചെങ്കൽപണയിൽനിന്ന്​ കല്ലുവെട്ട് യന്ത്രത്തി​െൻറ ഭാഗങ്ങൾ കവർച്ച ചെയ്തെന്നാണ് പരാതി. ഒരു കാറിലാണ് സാധനങ്ങൾ കടത്തിക്കൊണ്ടുപോയതെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ബദിയടുക്ക എസ്.ഐ കെ.പി. വിനോദ്കുമാർ, എസ്.ഐ സുമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയപ്രകാശ്, സിവിൽ പൊലീസ് ഓഫിസർ പ്രവീൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്.

ഒന്നരലക്ഷം രൂപയുടെ സാധനങ്ങളാണ് കവർച്ച ചെയ്തത്. കവർച്ച ചെയ്ത് വിറ്റ സാധനങ്ങൾ ബദിയടുക്ക ടൗൺ അപ്പർ ബസാറിൽ പ്രവർത്തിക്കുന്ന ആക്രിക്കടയിൽനിന്ന്​ പൊലീസ് കണ്ടെടുത്തു. പ്രതികളിൽ ഒരാൾ ചെങ്കൽപണയിലെ ഡ്രൈവറാണ്.ഇയാൾ വഴിയാണ് സാധനങ്ങൾ കവർച്ച ചെയ്യാനുള്ള പദ്ധതികൾ തയാറാക്കിയതെന്നാണ് വിവരം.സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കസ്​റ്റഡിയിലെടുത്തു. പ്രതികളെ ​േകാടതിയിൽ ഹാജരാക്കി.


Tags:    
News Summary - Machinery parts looted and sold: Four-member gang arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.