ബദിയടുക്ക: പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണം ഒരു പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി. പഞ്ചായത്ത് വൈദ്യുതി ബിൽ കുടിശ്ശിക അടക്കാത്തതിനെതുടര്‍ന്ന് വൈദ്യൂതി ബന്ധം വിച്ഛേദിച്ചു. ഇതോടെ കുടിവെള്ള വിതരണവും മുടങ്ങി. ബദിയടുക്ക പഞ്ചായത്തിലെ ഏണിയര്‍പ്പ് കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബന്ധമാണ് കെ.എസ്.ഇ.ബി അധികൃതര്‍ വിച്ഛേദിച്ചത്.
കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുണ്ടായിരുന്ന പദ്ധതി 2003ല്‍ അന്നത്തെ പഞ്ചായത്ത് ഭരണ സമിതി ഏറ്റെടുക്കുകയായിരുന്നു. 2007ല്‍ അന്നത്തെ കാലയളവിലുള്ള വൈദ്യുതി ബിൽ കുടിശ്ശികയായ നാലു ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടില്‍നിന്നും അടച്ചു തീര്‍ക്കാനും പദ്ധതിയുടെ നടത്തിപ്പ് ജനകീയ കമ്മിറ്റിക്ക് വിട്ടുനല്‍കാനും ഭരണ സമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ ബിൽ കുടിശ്ശിക പഞ്ചായത്ത് അടച്ചതുമില്ല. അതേസമയം, കുടിവെള്ള പദ്ധതിയുടെ നടത്തിപ്പ് ജനകീയ കമ്മിറ്റി ഏറ്റെടുത്തതിനുശേഷം അതാത് ബിൽ തുക സമയബന്ധിതമായി അടച്ച് തീര്‍ത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. എന്നാൽ, കുടിശ്ശിക അടച്ചു തീര്‍ക്കാത്തത് കാരണം കണക്ഷന് വിച്ഛേദിക്കുകയായിരുന്നു.
2007ല്‍ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പ് ചുമതല ജനകീയ കമ്മിറ്റിക്ക് ഏല്‍പ്പിക്കുമ്പോള്‍ ഉണ്ടായിരുന്ന കുടിശ്ശിക തുകയായ നാലു ലക്ഷം രൂപ നിലവില്‍ 12ലക്ഷം രൂപയായതായും തുക അടക്കാത്തതുമാണ് വൈദ്യുതി വിച്ഛേദിക്കാന്‍ കാരണമായതെന്നും കെ.എസ്.ഇ.ബി സീതാംഗോളി സെക്ഷന്‍ അസി. എൻജിനീയര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.