ബദിയടുക്ക: ബദിയടുക്ക സി.എച്ച്.സിയിൽ രോഗികളുടെ നീണ്ട നിര. എന്നാൽ, ഡോക്ടർമാർ രണ്ടു പേർ മാത്രം. ഇവിടെ എത്തുന്ന രോഗികളുടെ ദുരിതം കാണാൻ ആളില്ലാത്ത സ്ഥിതി.300ലേറെ രോഗികൾ ഒ.പിയിൽ ദിനം പ്രതി എത്തുന്നുണ്ട്. ആവശ്യത്തിനുള്ള എല്ലാ സൗകര്യങ്ങളും മറ്റു ജീവനക്കാരും ഉണ്ടെങ്കിലും രോഗികളെ പരിശോധിക്കാൻ മതിയായ ഡോക്ടർമാരില്ല എന്നതാണ് ഈ ആശുപത്രി നേരിടുന്ന പ്രധാന പ്രശ്നം.
ബദിയടുക്കയെ ബന്ധിപ്പിക്കുന്ന ആറു പഞ്ചായത്തുകളിൽ നിന്നുള്ള രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. എല്ലാപഞ്ചായത്തിലും പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നുെണ്ടങ്കിലും എല്ല മരുന്നുകളും ലഭിക്കുന്നതാണ് ബദിയടുക്ക ആരോഗ്യ കേന്ദ്രത്തെ രോഗികൾ ആശ്രയിക്കുന്നതിന് കാരണം.
മെഡിക്കൽ ഓഫിസർ ഉൾപ്പെടെ എട്ടു ഡോക്ടർമാർ വേണ്ടിടത്ത് അഞ്ചു പേരാണ് ഉണ്ടായിരുന്നു. അതിൽ മൂന്നു ഡോക്ടർമാർ മറ്റിടങ്ങളിലേക്ക് സ്ഥലംമാറി പോയി. ബാക്കിയുള്ളത് രണ്ടു ഡോക്ടർമാർ മാത്രം.മെഡിക്കൽ ഓഫിസർക്ക് മീറ്റിങ്ങും മറ്റുമായി രോഗികളെ നോക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ആശുപത്രിയുടെ കെട്ടിട പ്രവൃത്തികൾ, മറ്റു ലാബ് ഉൾപ്പെടെയുളള സൗകര്യങ്ങൾ എന്നിവ ഒരുങ്ങുന്നുണ്ട്. ഇതോടെ ആശുപത്രിയുടെ നിലവാരം ഉയരും. പനിയും മറ്റും മൂലം രോഗികളുടെ എണ്ണം കൂടുമ്പോൾ നിലവിൽ ഉണ്ടായ ഡോക്ടർമാരെ മാറ്റിയത് ആശുപത്രി പ്രവർത്തനം താളം തെറ്റിക്കുന്നുണ്ട്.ഇവിടെ എത്തുന്ന രോഗികൾക്ക് പരിശോധന കിട്ടാതാവരുതെന്ന് കരുതി ഉച്ചക്ക് ഒരു മണിവരെ ഉണ്ടായ ഒ.പി മൂന്ന് മണിവരെ നീട്ടിയാണ് പ്രവർത്തിക്കുന്നത്.ഇവിടത്തെ ആവശ്യങ്ങളും ദുരിതവും റിപ്പോർട്ട് ചെയ്തതായും പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെഡിക്കൽ ഓഫിസർ ഹരിശങ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.