ബദിയടുക്ക: പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരുടെ ഒഴിവ് നികത്താൻ നടപടി. തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം കഴിയുന്ന മുറക്ക് നിയമനം നടക്കുമെന്ന് തദ്ദേശ വകുപ്പിന്റെ മറുപടി കത്ത് ലഭിച്ചു.
പഞ്ചായത്ത് വെൽഫെയർ സ്ഥിരംസമിതി ചെയർമാൻ രവികുമാർ റൈ നവകേരള സദസ്സിൽ നൽകിയ അപേക്ഷക്ക് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ നൽകിയ മറുപടിയിലാണ് നിയമനം നടക്കുമെന്ന് ഉറപ്പ് നൽകിയത്. അസിസ്റ്റന്റ് എൻജിനീയർ, സീനിയർ ക്ലർക്ക് എന്നിവരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. ഒഴിവുമൂലം സെക്രട്ടറി ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർ അമിതജോലി ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
എൻജിനീയറുടെ ഒഴിവ് മൂലം പഞ്ചായത്തിന്റെ പദ്ധതികൾ നടപ്പാക്കാൻ കഴിയാതെ വന്നതും രവികുമാർ കത്തിൽ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. രൂക്ഷമായ പ്രശ്നവും ജനങ്ങളുടെ ബുദ്ധിമുട്ടും കഴിഞ്ഞ നവംബർ ഏഴിന് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.