മുണ്ട്യത്തടുക്ക ഭാഗത്ത് കവർച്ച പതിവാകുന്നു

ബദിയടുക്ക: മുണ്ട്യത്തടുക്ക ഭാഗത്ത് കവർച്ച പതിവായതോടെ നാട്ടുകാർ ആശങ്കയിൽ. ഒരുമാസത്തിനിടെ നിരവധി കവർച്ചയാണ് നടന്നത്. ബദിയടുക്ക പൊലീസ് പരിധിയിലാണ് സംഭവം. നാട്ടുകാർ പരാതിപ്പെെട്ടങ്കിലും പൊലീസ് അന്വേഷണം എവിടെയും എത്തിയില്ല. ഗുണാജെ നാരായണ ഷെട്ടിയുടെ വീടിനടുത്ത ഷെഡിൽനിന്നും 25000 രൂപ വിലയുള്ള ഇൻവെർട്ടറും 18000 രൂപയുടെ കുഴൽക്കിണർ മോേട്ടാറും കവർന്നു. മുണ്ട്യത്തടുക്കയിലെ അശ്​റഫി​െൻറ വീട്ടുമുറ്റത്തുനിന്നും അടക്ക, പാർക്ക് ചെയ്ത റിക്ഷയുടെ ബാറ്ററി എന്നിവ കവർന്നു.

തൊട്ടടുത്ത പത്​മയുടെ മോേട്ടാർ ഷെഡിൽ നിന്ന്​ സ്​റ്റെപ്പപ്പ്, പ്രദേശത്തെ കാസിമി​െൻറ വീടിന് പുറത്തുള്ള ഷെഡിൽ നിന്ന്​ അടക്ക, കശുവണ്ടി എന്നിവയും കളവുപോയിരുന്നു. കോഴി, ഗ്യാസ് കുറ്റി, പാത്രങ്ങൾ എന്നിവ പതിവായി ഈ പ്രദേശത്ത് കളവുപോകുന്നു. എന്നാൽ ഒരു കവർച്ചക്കും തുമ്പുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസിനെതിരെ നാട്ടുകാരുടെ പരാതി ഉയരുന്നു. ഒരോ കവർച്ച നടന്നാലും പൊലീസിൽ പരാതി നൽകും.

എന്നാൽ, സംഭവ സ്​ഥലത്ത് വന്നുപോകുന്നതല്ലാതെ പിന്നീട്​ ഒന്നുമുണ്ടാകില്ല. കവർച്ചസംഘം പകൽ നിരീക്ഷിച്ചാണ്​ രാത്രി കവർച്ചക്ക് എത്തുന്ന​െതന്ന് കരുതുന്നു. അതേസമയം അന്വേഷണം ഊർജിതമാക്കുമെന്ന് ബദിയടുക്ക സി.ഐ കെ. സലീം 'മാധ്യമ'ത്തോട് പറഞ്ഞു.

Tags:    
News Summary - theft in the Mundyathadukka area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.