ബദിയടുക്ക (കാസർകോട്): പെർളയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പെര്‍ള ചെക്പോസ്റ്റിന് സമീപമാണ് സംഭവം. സ്വര്‍ണ ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കാരണമെന്ന് പറയുന്നു. പെര്‍ള ചെക്പോസ്റ്റിന് സമീപത്തെ അബ്ബാസിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇതുസംബന്ധിച്ച് മാതാവ് ഫാത്തിമത്ത് സുഹറ നല്കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് കേെസടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. നെല്ലിക്കട്ട സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.
അബ്ബാസിെൻറ സഹോദരനുമായി ബന്ധപ്പെട്ട സ്വര്‍ണ ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും ക്വട്ടേഷന്‍ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അബ്ബാസും സഹോദരനും എറണാകുളത്ത് ജോലി ചെയ്തുവരുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇവര്‍ നാട്ടിലെത്തിയത്.
അബ്ബാസ് ഞായറാഴ്ച വൈകീട്ട് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ സംഘം നിരീക്ഷിച്ചുകൊണ്ടിരുന്നതായും സംശയിക്കുന്നു. പിന്നീട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. അബ്ബാസിെൻറ സഹോദരനെ വിളിച്ച് സംഘം ഭീഷണിപ്പെടുത്തിയതായി വിവരമുണ്ട്. ജില്ലയില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതുമായ സംഭവങ്ങള്‍ ഏറിവരുകയാണ്.
ഏതാനും ദിവസം മുമ്പ് ബദിയടുക്ക പാടലടുക്കയില്‍ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതും സ്വര്‍ണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നായിരുന്നു. സംഭവത്തില്‍ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് രണ്ടു പ്രതികളെയും കാറും കിട്ടാനുണ്ട്. പെർള ചെക്പോസ്റ്റിന് സമീപത്തെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞതായും ഉടനെ പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.