ബദിയടുക്ക: കാനഡയിലേക്ക് വിസ വാഗ്ദാനം നല്കി നീര്ച്ചാല് സ്വദേശിയില്‍നിന്ന് 3.3 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് മോഡി ബില്‍ഡിങ്ങിലെ മജീഷ് മനോഹരനാണ് (35) അറസ്റ്റിലായത്. നീര്ച്ചാല് സ്വദേശി രവീന്ദ്ര നായക്കിെൻറ പണം തട്ടിയ കേസിലാണ് അറസ്റ്റ്. 2019ലാണ് രവീന്ദ്ര നായക് പലതവണയായി പണം നല്‍കിയത്. ബന്ധു മുഖാന്തരമാണ് രവീന്ദ്ര നായക് തിരുവനന്തപുരത്ത് ഓഫിസ് നടത്തിയിരുന്ന മജീഷിനെ പരിചയപ്പെട്ടത്.
പിന്നീട് കാനഡയിലേക്കുള്ള വിസക്കായി പണം നല്‍കുകയായിരുന്നു. ഏറെ കഴിഞ്ഞിട്ടും വിസ നല്‍കാതെയും പണം തിരിച്ചുനല്‍കാതെയും വഞ്ചിച്ചുവെന്നാണ് പരാതി. പിന്നീട് മജീഷ് ഒളിവില്‍ പോവുകയായിരുന്നു. ഹൈദരാബാദിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ബദിയടുക്ക അഡീഷനല്‍ എസ്.ഐ രാമകൃഷ്ണനും സംഘവും ഹൈദരാബാദിലെത്തി നടത്തിയ പരിശോധനയിലാണ് പിടിയിലാവുന്നത്. ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ മറ്റ് മൂന്നുപേര്‍കൂടി മജീഷിെൻറ തട്ടിപ്പില്‍ ഇരയായതായി വിവരമുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.