പിക് അപ്​ വാന്‍ തടഞ്ഞ് ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച യുവാവ് അറസ്​റ്റില്‍

ബദിയടുക്ക: പിക്​ അപ്​ വാന്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ വലിച്ചിറക്കി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്​റ്റില്‍. ബദിയടുക്ക പൊലീസ് സ്​റ്റേഷനിലെ വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കല്ലക്കട്ടയിലെ സുല്‍ത്താന്‍ ഹുസൈനെയാണ് (28) കാസര്‍കോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അറസ്​റ്റ്​ ചെയ്തത്.

2020 ഫെബ്രുവരി നാലിന് നീര്‍ച്ചാല്‍ ഭജനമന്ദിരത്തിനു സമീപത്തുള്ള റോഡില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. അംഗന്‍വാടികളിലേക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന പിക്​ അപ്​ വാന്‍ തടഞ്ഞ് ഡ്രൈവര്‍ ചാത്തപ്പാടിയിലെ സി.വി. രാജേഷിനെ (42) വാഹനത്തില്‍നിന്നും വലിച്ചിറക്കി മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ നാല് പ്രതികളാണുള്ളത്. ഒരാളെ നേരത്തെ അറസ്​റ്റ്​ ചെയ്തിരുന്നു. സുല്‍ത്താന്‍ ഹുസൈന്‍ വിദ്യാനഗര്‍ പൊലീസ് സ്​റ്റേഷനില്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പിയുടെ സ്‌ക്വാഡില്‍ ഗോകുല്‍, അജേഷ്, സുഭാഷ് ചന്ദ്രന്‍, വിജയന്‍, നിതിന്‍ സാരംഗ്​, രഞ്ജിഷ്, ജയേഷ് എന്നിവരുമുണ്ടായിരുന്നു.



Tags:    
News Summary - Young man arrested for trying to kill driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.