ചെറുവത്തൂർ: മാവേലി എക്സപ്രസിൽ വടക്കുനിന്നുള്ളവർക്ക് ദുരിതയാത്ര. വടക്കൻ കേരളത്തിലുള്ളവരുടെ യാത്രാദുരിതം പരിഹരിക്കാനായി സർവിസ് നടത്തുന്ന മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലിയിലാണ് കാല് കുത്താൻ ഇടമില്ലാതെ യാത്രക്കാർ വിഷമിക്കുന്നത്. ജനറൽ കമ്പാർട്ട്മെന്റിെന്റ എണ്ണം കുറഞ്ഞതാണ് യാത്രക്കാർക്ക് ദുരിതം വിതക്കുന്നത്.
കാലുകുത്താൻ പോലും സ്ഥലമില്ലാതെയാണ് ദീർഘദൂര യാത്ര നടത്തേണ്ടത്. ഭൂരിഭാഗം സീറ്റുകളും കാസർകോട് എത്തു മുമ്പെ നിറയുകയാണ്. രാത്രിസമയത്ത് മാവേലിക്ക് പുറമെ മലബാർ എക്സ്പ്രസും കൂടിയേ തെക്കോട്ടേക്കുള്ളൂ. ഇതിൽ മാവേലി അതിരാവിലെ തിരുവനന്തപുരത്ത് എത്തുമെന്നതിനാൽ യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നത് ഈ വണ്ടിയെയാണ്.
അവധിക്കാലത്ത് തന്നെ ഇത്രയും തിരക്ക് അനുഭവപ്പെട്ടാൽ വിദ്യാലയങ്ങൾ സജീവമാകുന്ന ജൂൺ മുതൽ തിരക്ക് ഇതിെന്റ ഇരട്ടിയോളമാകുമോ എന്നതാണ് ആശങ്ക. സ്ത്രീകളും കുട്ടികളും പ്രായമുയമുള്ളവരും, രോഗികളുമടക്കം ഒന്നനങ്ങാൻ പോലുമാവാതെ തിങ്ങി വിയർത്ത് യാത്ര ചെയ്യുന്നത് മാവേലിയിലെ നിത്യ കാഴ്ചയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.