ചെറുവത്തൂർ:വിദ്യാഭ്യാസം ഓൺലൈനിലൂടെ നൽകിവരുന്ന പുതിയ കാലഘട്ടത്തിൽ ഡിജിറ്റൽ പതിപ്പ് തയ്യാറാക്കി വിസ്മയം തീർത്തിരിക്കുകയാണ് ആലന്തട്ട എ.യു. പി. സ്കൂൾ. പ്രീപ്രൈമറി ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ ക്ലാസിനും പ്രത്യേകം പതിപ്പുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ജമന്തി , തുമ്പ , ചെമ്പകം , ഡാലിയ , സൂര്യകാന്തി , മന്ദാരം ,അരളി ,മുക്കുറ്റി തുടങ്ങി ഓണപൂക്കളുടെ പേരുകളാണ് ഡിജിറ്റൽ പതിപ്പുകൾക്ക് നൽകിയിരിക്കുന്നത് .
ആകെയുള്ള 240 പേജുകൾ ലേ ഔട്ടിംഗിലും മറ്റുമായി വർണാഭമാക്കി മാറ്റാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളുടെ ഓണാഘോഷത്തിന് മറ്റൊരു തലം നൽകാൻ ഈ പതിപ്പുകള്ക്ക് സാധിച്ചിരിക്കുന്നു. കുട്ടികൾ ,രക്ഷിതാക്കൾ , അധ്യാപകർ, ഇവരുടെ കൂട്ടായ പരിശ്രമഫലമായാണ് ഇവ ഉണ്ടാക്കിയത്. ഓണത്തിൻറെ ഐതിഹ്യം , ഓണപ്പാട്ടുകൾ , ഓണക്കളികൾ , ഓണവിഭവങ്ങൾ , ഓണം വരുന്ന പദങ്ങൾ , വിവിധ പൂക്കളങ്ങൾ, വരച്ച ചിത്രങ്ങൾ , ഓണ പൂക്കൾ , ഓണവിശേഷങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഇതിൽ .ഉൾപ്പെടുത്തിയിട്ടുണ്ട് . സ്വാതന്ത്ര്യ ദിനത്തിൽ ഡിജിറ്റൽ പതിപ്പുകൾ തയ്യാറാക്കി മാതൃകയായ വിദ്യാലയം കൂടുതൽ ആകർഷകമായാണ് ഓണപ്പതിപ്പ് തയ്യാറാക്കിയിട്ടുള്ളത്.
ഓണത്തിനായി ഓൺലൈനിലൂടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് .പൂവിളി , പാട്ടും പഴമയും , ഓണം ക്ലിക്ക്, ബാലസഭ , വിദ്യാരംഗം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത് . ഓണപ്പതിപ്പിന്‍റെ പ്രകാശനകർമ്മം കൃഷ്ണദാസ് പലേരി നിർവഹിച്ചു . ടി .ശൈലജ , എൻ.വി. പ്രവിത , കെ . ഷീബ , കെ . സേതുമാധവൻ ,സി.ടി. ജിതേഷ്, കെ. സുരേഷ് കുമാർ , എം .വി. ബിന്ദു , സവിത, കെ.വി. വിനോദ് ഇവർ പരിപാടിക്ക് നേതൃത്വം നൽകി. പടം :ആലന്തട്ട എ.യു.പി സ്കൂളിൽ ഒരുക്കിയ ഡിജിറ്റൽ മാഗസിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.