ബാരൽകൊ​െണ്ടാരു തോണി

ചെറുവത്തൂർ: ഒരു തോണി നിർമിക്കാൻ പതിനായിരം രൂപ വേണ്ടിടത്ത് കേവലം രണ്ട് ബാരൽ കൊണ്ട് ഗംഗാധര​ൻ നടത്തിയ കണ്ടുപിടുത്തം അത്ഭുതമാകുന്നു. ടാർ ചെയ്ത ശേഷം ബാക്കിയായ ഫൈബർ ബാരൽ ഉപയോഗിച്ച് പത്ത് ദിവസം കൊണ്ടാണ് കാര്യങ്കോട്ടെ ഗംഗാധരൻ തോണി നിർമിച്ചത്.

ഡ്രൈവറായ ടി.വി. ഗംഗാധരൻ കോവിഡ് കാലത്ത് പണിയില്ലാതായപ്പോൾ നേരമ്പോക്കിന് തുടങ്ങിയതാണ് തോണി നിർമാണം.

നട്ട്, ബോൾട്ട്, പി.വി.സി പൈപ്പ് എന്നിവയാണ് തോണി നിർമാണത്തിന് പുറത്തുനിന്നും സംഘടിപ്പിച്ചവ.

മൂന്നുപേർക്ക് സുഖമായി യാത്ര ചെയ്യാൻ സാധിക്കുന്നതാണിത്. കഴിഞ്ഞ മഴയിൽ വീട്ടിനകംവരെ വെള്ളം കയറിയപ്പോൾ രക്ഷപ്പെടാൻ തോണി വേണമെന്ന ആശയം ഉടലെടുത്തു. ഗാന്ധിജയന്തി ദിനത്തിലാണ് തോണി നീറ്റിലിറക്കിയത്.

Tags:    
News Summary - Barrel boats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.