ചെറുവത്തൂർ: പിലിക്കോട് പഞ്ചായത്തിലെ ആയിരക്കണക്കിന് കുടുംബാംഗങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനായി ചന്തേര ട്രെയിൻ ഹാൾട്ടിന് സമീപം റെയിൽവേ മേൽപാലം പണിയാൻ നടപടിയുണ്ടാകണമെന്ന സി.പി.എം മാണിയാട്ട് ലോക്കൽ കമ്മിറ്റിയുടെ നിവേദനം മുഖ്യമന്ത്രിക്ക് നൽകി.
കാലിക്കടവ് -ഒളവറ റോഡിന് നടപ്പാത നിർമിക്കണമെന്ന നിവേദനം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും മാണിയാട്ട് സ്വന്തമായി വില്ലേജ് ഓഫിസ് അനുവദിക്കണമെന്ന നിവേദനം ധനകാര്യ വകുപ്പ് മന്ത്രിക്കും നൽകി. എം. രാജഗോപാലൻ എം.എൽ.എ മുഖേനയാണ് നൽകിയത്. സി.പി.എം മാണിയാട്ട് ലോക്കൽ സെക്രട്ടറി കെ. മോഹനൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി.വി. നാരായണൻ, ടി.വി. ബാലൻ, എം. വിജയൻ എന്നിവരും എം.എൽ.എയോടൊപ്പം പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.