ചെ​റു​വ​ത്തൂ​ർ ഫെ​സ്റ്റ് 23ന് തു​ട​ങ്ങും

ചെ​റു​വ​ത്തൂ​ർ ഫെ​സ്റ്റ് ന​ഗ​രി

ചെ​റു​വ​ത്തൂ​ർ ഫെ​സ്റ്റ് 23ന് തു​ട​ങ്ങും

ചെ​റു​വ​ത്തൂ​ർ: ചെ​റു​വ​ത്തൂ​ർ മ​ർ​ച്ച​ന്റ്‌​സ്‌ അ​സോ​സി​യേ​ഷ​ൻ അ​മ്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​റു​വ​ത്തൂ​ർ ഫെ​സ്‌​റ്റ് 23 ന് ​തു​ട​ങ്ങും. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​തി​നാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്‌.

ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 23ന്‌ ​വൈ​കു​ന്നേ​രം നാ​ലി​ന്‌ എം. ​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി മു​ഖ്യാ​തി​ഥി​യാ​കും.

വി​പ​ണ​ന സ്‌​റ്റാ​ളു​ക​ൾ ജി​ല്ല പ്ര​സി​ഡ​ന്റ്‌ കെ. ​അ​ഹ​മ്മ​ദ്‌ ഷെ​രീ​ഫ്‌, അ​മ്യൂ​സ്‌​മെ​ന്റ്‌ പാ​ർ​ക്ക്‌ ച​ന്തേ​ര സ്‌​റ്റേ​ഷ​ൻ ഹൗ​സ്‌ ഓ​ഫി​സ​ർ പി. ​നാ​രാ​യ​ണ​ൻ, ഫ്‌​ള​വ​ർ​ഷോ പി.​പി. മു​സ്‌​ത​ഫ എ​ന്നി​വ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ്‌ ഫെ​സ്‌​റ്റ്‌. മു​തി​ർ​ന്ന​വ​ർ​ക്ക്‌ 50, കു​ട്ടി​ക​ൾ​ക്ക്‌ 30രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്‌ പ്ര​വേ​ശ​ന ഫീ​സ്‌.

22ന്‌ ​വൈ​കു​ന്നേ​രം 3.30ന്‌ ​മ​ർ​ച്ച​ന്റ്‌​സ്‌ അ​സോ​സി​യേ​ഷ​ൻ നി​ർ​മി​ച്ച ബ​സ്‌ കാ​ത്തി​രി​പ്പ്‌ കേ​ന്ദ്രം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ സി.​വി. പ്ര​മീ​ള ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന്‌ ചെ​റു​വ​ത്തൂ​രി​ൽ വി​ളം​ബ​ര ജാ​ഥ​യും സം​ഘ​ടി​പ്പി​ക്കും.ഫെ​സ്‌​റ്റി​ൽ വി​നോ​ദ വി​ജ്ഞാ​ന വി​പ​ണ​ന സ്‌​റ്റാ​ളു​ക​ളാ​ണു​ള്ള​ത്‌.

ഫു​ഡ്‌ കോ​ർ​ട്‌, അ​മ്യൂ​സ്‌​മെ​ന്റ്‌ പാ​ർ​ക്ക്‌, ഫ്‌​ള​വ​ർ ഷോ, ​ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​കും. ജ​നു​വ​രി എ​ട്ടി​നാ​ണ്‌ സ​മാ​പ​നം. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ സി.​വി. പ്ര​മീ​ള, പി.​പി. മു​സ്‌​ത​ഫ, ടി. ​ശ​ശി​ധ​ര​ൻ, എം.​കെ. മു​ഹ​മ്മ​ദ്‌ യാ​സി​ർ, കെ.​സി സ​തീ​ശ​ൻ, കെ. ​ശ്രീ​ധ​ര​ൻ, പി.​ടി. ക​രു​ണാ​ക​ര​ൻ, പി. ​വി​ജ​യ​ൻ, സി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, മേ​ക്ക​ര നാ​രാ​യ​ണ​ൻ, വി.​പി. ഹ​രി​ദാ​സ്‌, പി.​വി. ത​മ്പാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Cheruvathur fest will start on 23rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.