ചെറുവത്തൂർ: കയ്യൂർ- ചെമ്പ്രകാനം-പാലക്കുന്ന് അത്യാധുനിക പാത നിർമാണം അവസാന ഘട്ടത്തിൽ. ദേശീയപാതക്ക് സമാന്തരമായി നിർമിക്കുന്ന പാതയാണിത്. അരയാക്കടവ് മുതൽ കയ്യൂർ, ചെമ്പ്രകാനം പാലക്കുന്ന് വരെ നീളുന്ന പാതയാണ് യാഥാർഥ്യമാവുന്നത്.
ഇതിെൻറ പ്രവൃത്തി നേരത്തേ തന്നെ ആരംഭിച്ചിരുന്നു. മലയോരമേഖലയിലൂടെ പോകുന്ന പാതയിൽ ഇറക്കങ്ങളും വളവുകളും കുറച്ച് 36 കോടി രൂപ ചെലവിലാണ് നിർമാണം. ഈ പാത കയ്യൂർ, ഉദയഗിരി, ആലന്തട്ട, മുണ്ട്യത്താൾ, ചെമ്പ്രകാനം, വെള്ളച്ചാൽ തുടങ്ങിയ പ്രദേശങ്ങളിലൂടെ പാലക്കുന്ന് ദേശീയപാതയിൽ എത്തിച്ചേരും. റോഡ് പ്രവൃത്തി അസ്മാസ് കൺസ്ട്രക്ഷൻ കമ്പനിയാണ് കരാറെടുത്തിട്ടുള്ളത്.
കണ്ണൂർ ജില്ലാതിർത്തിയിൽനിന്ന് മാവുങ്കാലിലേക്ക് 10 കിലോമീറ്റർ ദൂരം ലാഭത്തിൽ വിഭാവനം ചെയ്ത റോഡ് യാഥാർഥ്യമാകുന്നതോടെ ദേശീയപാതക്ക് സമാന്തരമായി മറ്റൊരു റോഡായി മാറും. 12.700 കിലോമീറ്റർ നീളത്തിലും 5. 5 മീറ്റർ വീതിയിലുമാണ് റോഡിെൻറ നിർമാണം. ഇരു ഭാഗങ്ങളിലും ടൗണുകളിൽ ഇൻറർലോക് നടപ്പാത, കലുങ്കുകൾ എന്നിവയാണ് ഒരുക്കുന്നത്.
ഓവുചാൽ, പാർശ്വഭിത്തികൾ, കേബിൾ ചാൽ, സെൻറർലൈൻ, മുന്നറിയിപ്പ് ബോർഡ്, െകെവേലി, മെറ്റൽ ബീം ക്രാഷ് ബാരിയർ, തെരുവുവിളക്ക് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളോടെയാണ് റോഡ് പൂർത്തിയാക്കുക. എം. രാജഗോപാലൻ എം.എൽ.എയുടെ നിർദേശത്തെ തുടർന്ന് കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ആവശ്യമായ തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.