ചെറുവത്തൂർ: വായന എന്നത് മരുന്നാണെന്നും അതിനെ തിരിച്ചുപിടിക്കാൻ വായനശാലകൾ അനിവാര്യമാണെന്നുമുള്ള തിരിച്ചറിവിനാൽ വായനശാല കെട്ടിടത്തിന് സ്ഥലം സൗജന്യമായി നൽകി ദമ്പതികൾ.
കണ്ണംകുളം വി.വി.സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ കാട്ടാമ്പള്ളി നാരായണൻ-സുജാത ദമ്പതികളാണ് സ്ഥലം നൽകിയത്.
പതിനായിരങ്ങൾ വിലമതിക്കുന്ന മൂന്നു സെൻറ് സ്ഥലം സൗജന്യമായാണ് ഇവർ നൽകിയത്.
സമ്മതപത്രം ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി. വേണുഗോപാലന്‍ കൈമാറി. പുതുവർഷ സമ്മാനമായി വായനശാലക്ക് ലഭിച്ച സമ്മതപത്രം ഏറ്റുവാങ്ങൽ ചടങ്ങിൽ ഗണേശൻ, വിജയൻ കുന്നത്ത്, ലകേഷ്, അരവിന്ദാക്ഷൻ, രാഘവൻ, ശാന്ത, കാർത്യായനി, ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, അജേഷ് എന്നിവർ പങ്കെടുത്തു.
പൂരക്കളി അക്കാദമി ഫെലോഷിപ് നേടിയ കലാകാരനാണ് കാട്ടാമ്പള്ളി നാരായണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.