വിവാഹവേദിയിൽനിന്നും വിദ്യാലയാങ്കണത്തിലെത്തി ഓൺലൈൻ പഠനസൗകര്യമില്ലാത്ത

കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകാനുള്ള തുക കൈമാറുന്ന രാജീവും വിദ്യയും

കല്യാണമണ്ഡപത്തിൽ നിന്ന് സ്മാർട്ട് ഫോൺ നൽകാനായി സ്കൂൾ അങ്കണത്തിലേക്ക്

ചെറുവത്തൂർ: വിവാഹവേദിയിൽ നിന്നും വിദ്യാല യാങ്കണത്തിലെത്തി ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകാനുള്ള നന്മ നിറഞ്ഞ മനസ്സുമായി ദമ്പതികൾ.

ശനിയാഴ്ച വിവാഹിതരായ രാജീവും വിദ്യയും പുതിയകണ്ടം ഗവ.യു.പി സ്കൂളിലെത്തിയാണ് കുട്ടികൾക്ക് ഓൺലൈൻ പഠനസഹായത്തിനായി സ്മാർട്ട് ഫോൺ സമ്മാനിച്ചത്. പ്രഥമാധ്യാപിക പി. ഗൗരി ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് മെംബർ എം. വി. മധു, പി. സത്യൻ, പി.കെ. ശ്രീമ, കെ. ശാന്ത ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - couples donated mobile phone to school after wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.