കാലിക്കടവ് ടൗണിൽ കതിരിട്ട നെല്ലിനൊപ്പം കാനത്തിൽ ദാമു

പാതയോരത്ത്​ നെൽ വിളയിച്ച്​ ദാമു

ചെറുവത്തൂർ: വയലുണ്ടായിട്ടും കൃഷിയെ കൈയൊഴിയുന്നവർ കാണുക. ഉള്ള വയലിൽ കൃഷി ചെയ്തിട്ടും മതിവരാതെ ദേശീയപാതയോരം കൃഷിയിടമാക്കിയ ദാമുവിനെ.

പിലിക്കോട് കരക്കേരുവിലെ കാനത്തിൽ ദാമുവാണ് ദേശീയപാതയോരത്ത് നെൽകൃഷി നടത്തി വിജയിപ്പിച്ചെടുത്തത്. കാലിക്കടവ് ടൗണിലെ ദേശീയ പാതയോരത്താണ് ദാമു വിത്തിട്ടത്.

സിൻഡിക്കേറ്റ് ബാങ്കിനു സമീപത്തെ വെള്ളം കെട്ടിനിൽക്കുന്നിടത്ത് മണ്ണ് കിളച്ചാണ് ദാമു വിത്തിട്ടത്. കൈപ്പാട് കൃഷിക്ക് അനുയോജ്യമായ ഏഴോം രണ്ട് വിത്താണ് വിതച്ചത്. പ്രത്യേകിച്ച് വളമൊന്നും ചേർത്തതുമില്ല.

എന്നാൽ, ഇപ്പോഴത് കതിരിട്ടുകഴിഞ്ഞു. ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്ക് നൽകണിയായി തീർന്നിട്ടുണ്ട് ദാമുവി​െൻറ ഈ പാതയോരകൃഷി.

Tags:    
News Summary - dhamu cultivating paddy near road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.