ധനലക്ഷ്മി സി. ബിനോയ്

ധനലക്ഷ്മി സി. ബിനോയ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് ജേതാവ്​

ചെറുവത്തൂർ: വലിയപൊയിൽ നാലിലാംകണ്ടം ജി.യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ധനലക്ഷ്മി സി. ബിനോയ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് വിന്നറായി. 100 വേസ്​റ്റ്​ മെറ്റീരിയൽ ക്രാഫ്റ്റ് ചെയ്ത്​ റെക്കോഡ് വിന്നറായ 43കാരനായ ബംഗ്ലാദേശ് കാരനെ ബ്രേക്ക് ചെയ്താണ് ഈ പന്ത്രണ്ടുകാരി മികച്ച നേട്ടത്തിന് ഉടമയായത്.

108 വെസ്​റ്റ്​ മെറ്റീരിയൽ ക്രാഫ്റ്റാണ് ഈ മിടുക്കി ചെയ്തത്. ചിരട്ട, ക്ലേ, ന്യൂസ് പേപ്പർ, പ്ലാസ്​റ്റിക് ബോട്ടിൽ, പഴയ തുണി ചെരിപ്പ്, കാർബോർഡ്, ഇലക്ട്രിക് വയർ, കവുങ്ങിൻപാള, പ്ലാസക് കവർ എന്നിവ ഉപയോഗിച്ച് വീട്, ബാൾ, ചെരിപ്പ്, മ്യൂസിക് ഇൻസ്ട്രുമെൻസ്, കാർ ബസ്, കാളവണ്ടി, പക്ഷി, ആന, ശിവലിംഗം എന്നിവയൊക്കെയാണ് ഉണ്ടാക്കിയത്.

കഴിഞ്ഞവർഷം സ്വന്തമായി എഴുതി പാടി അഭിനയിച്ച രണ്ട് ആൽബവും സ്വന്തമായി കഥ, തിരക്കഥ, സംവിധാനം, സംഭാഷണം, അഭിനയം ഒരുക്കി, ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്. അതിനുശേഷം ഇൻറർനാഷനൽ കമ്പനിയായ ഇറാം ഗ്രൂപ് ചെയ്‌ത ഒരിറ്റ് എന്ന ഷോർട്ട്​ഫിലിമിൽ പ്രധാന വേഷം ചെയ്തത് ധനലക്ഷ്മിയാണ്. പ്രശസ്ത സംവിധായകൻ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന സീരിയൽ, സിനിമയിൽ വേഷവും ചെയ്തിട്ടുണ്ട്. വലിയപൊയിൽ സി.ഡി. ബിനോയുടെയും സജ്ന ബിനോയിയുടെയും ഏകമകളാണ് ധനലക്ഷ്മി.

Tags:    
News Summary - Dhanalakshmi c. Binoy India Book of Records winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.