വരയഴക് വിജയികൾ വിശിഷ്ടാതിഥികൾക്കൊപ്പം

ഭാവനയുടെ നിറച്ചാർത്തായി 'വരയഴക്'

ചെറുവത്തൂർ: കുട്ടികളുടെ ഭാവനകൾ വർണങ്ങളായി നിറഞ്ഞ് വരയഴക്.  പ്രസ് ഫോറം ചെറുവത്തൂർ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലാണ് വിസ്മയങ്ങൾ നിറഞ്ഞത്. ചെറുവത്തൂർ പൂമാല ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ എൽ.പി, യു.പി വിഭാഗങ്ങളിലായി 85 കുട്ടികൾ പങ്കെടുത്തു. യു.പി വിഭാഗത്തിൽ കെ. ദേവനന്ദ, ശ്രീലക്ഷ്മി വേണുഗോപാൽ, ലക്ഷ്മി പ്രിയ എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. എൽ.പി. വിഭാഗത്തിൽ എസ്. ശ്രീലക്ഷ്മി, ധീരജ ഷജിൽ, എം.വി. ഹൃദ്യ എന്നിവർക്കാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ.

സമാപനയോഗം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. രജീഷ് കുളങ്ങര അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച എം. മഹേഷ് കുമാർ, ടി. രാജൻ, കെ.വി. ബിജു, അനൂപ് കുമാർ കല്ലത്ത്, പി.വി. ഉണ്ണിരാജൻ, വിനയൻ പിലിക്കോട് എന്നിവരെ ആദരിച്ചു. രാജേന്ദ്രൻ പയ്യാടക്കത്ത്, സി.കെ. ഉണ്ണിക്കൃഷ്ണൻ, കെ. നാരായണൻ, എ. ശശിധരൻ, പ്രശാന്ത് പുത്തിലോട്ട്, ശ്യാമ ശശി, സജീവൻ വെങ്ങാട്ട്, പ്രമോദ് അടുത്തില, ദിജേഷ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Drawing competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.