ചെറുവത്തൂർ: കർഷകർക്ക് ഏറെ ആശ്വാസമേകുന്ന ഇടപെടലുമായി പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രമെത്തുന്നു. ലോക്ഡൗൺ, ആസന്നമായ കാലവർഷം, കോവിഡ് എന്നിവ കണക്കിലെടുത്ത് ഉത്തരമേഖല കാർഷിക ഗവേഷണകേന്ദ്രം വിത്തിനങ്ങളുമായാണ് കർഷകർക്ക് അരികിലെത്തുന്നത്. എല്ലാത്തരം വിത്തിനങ്ങളും ഓരോ പഞ്ചായത്തിലെയും കൃഷിഭവനുകളിലെത്തിക്കും. ആ ദിവസം കർഷകരെ അറിയിക്കും.
ആവശ്യമുള്ളവർ എത്തിയാൽ സ്വന്തം പ്രദേശത്തുനിന്നുതന്നെ ജൈവവിത്തുകൾ സ്വന്തമാക്കാൻ കഴിയും. ഒപ്പം, അതിെൻറ പരിപാലനമാർഗങ്ങൾ പഠിപ്പിക്കുകയും ചെയ്യും.
ഔഷധ നെല്ലിനങ്ങൾ അടക്കം വിവിധ നെല്ലിനങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകളാണ് കൃഷിഭവനിലൂടെ വിതരണം ചെയ്യുക. നെൽവിത്തുകളായ ജൈവ, എഴോം-2, ചെമ്പാവ്, വാലൻ കുഞ്ഞിവിത്ത്, ഞവര, രക്തശാലി എന്നിവയാണ് വിതരണം ചെയ്യുക. ഒപ്പം പച്ചക്കറിവിത്തുകളും നൽകും. ലോകത്ത് ആദ്യമായി സങ്കരയിനം തെങ്ങിൻതൈ വികസിപ്പിച്ചെടുത്ത ഗവേഷണ കേന്ദ്രമാണ് പിലിക്കോട്. 1916ൽ സ്ഥാപിതമായ ഈ ഗവേഷണ കേന്ദ്രത്തിന് 105 വയസ്സായി.
കാർഷികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളാണ് ഈ ഗവേഷണകേന്ദ്രം ഇതിനകം കാഴ്ചവെച്ചത്. 1956ൽ കൃഷി വകുപ്പിെൻറ കീഴിലായ ഈ ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ലക്ഷഗംഗ, കേരഗംഗ, കേരസൗഭാഗ്യ എന്നീ അത്യുൽപാദനശേഷിയുള്ള തെങ്ങിനങ്ങൾ വികസിപ്പിച്ചെടുത്തത്. ആവശ്യത്തിന് ഗവേഷകരില്ലെന്നത് മാത്രമാണ് ഈ കേന്ദ്രം നേരിടുന്ന പ്രധാന പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.