ഉറുമ്പുകൾ കഥാപാത്രങ്ങളായ ചിത്രം റിലീസ്

ചെറുവത്തൂർ: ഒരു കോടിയിലേറെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ലൈഫ് ഓഫ് ആൻറ്​സ്, ഒ.ടി.ബി ഫ്ലാറ്റ് ഫോമിൽ വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നു. ജീവനുള്ള ഉറുമ്പുകൾ നായിക നായകന്മാർ ആയി അഭിനയിച്ച ഈ സിനിമ നൂതന ടെക്നോളജിയുടെ പിൻബലമില്ലാതെ പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാണ്.

ഈ കൊച്ചു സിനിമയെ ലോക പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുക ഫില്ലും എന്ന ആപ് വഴിയാണ്.

എല്ലാ രാജ്യങ്ങളിലും ഒട്ടനവധി പ്രേക്ഷകരുള്ള സിനിമ കൂടിയാണിത്. മേക്കപ് ആർട്ടിസ്​റ്റ്​ കൂടിയായ രജീഷ് ആർ. പൊതാവൂരാണ് ചിത്രത്തി​െൻറ കാമറയും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.