ചെറുവത്തൂർ: പീലിക്കോട് ഗവ.യു.പി.സ്കൂൾ, ഫയർ ആൻഡ് റസ്ക്യൂ സർവിസസ് തൃക്കരിപ്പൂരിെന്റ സഹകരണത്തോടെ പുതിയകുളത്തിൽ ആരംഭിച്ച നീന്തൽ പരിശീലനത്തിെന്റ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി. സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച, രണ്ടാഴ്ച നീണ്ടുനിന്ന നീന്തൽ പരിശീലനത്തിെന്റ ആദ്യ ബാച്ചിൽ 37 കുട്ടികളാണ് പങ്കെടുത്തത്. സമാപന പരിപാടി പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. മനോജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.വി. ബാലൻ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് മെഡൽ നൽകി. പരിശീലനത്തിന് നേതൃത്വം നൽകിയ ഫയർ ആൻഡ് റസ്ക്യൂ സേനാംഗങ്ങളായ ഗണേശൻ കിണറ്റിൻകര, കെ. ഗോപി, രമേശൻ മന്നൻ, നരേന്ദ്രൻ, അർജുൻ, രമേശൻ എന്നിവരെ ആദരിച്ചു. ഫയർ ആൻഡ് റസ്ക്യൂ സർവിസസ് തൃക്കരിപ്പൂർ സ്റ്റേഷൻ ഓഫിസർ കെ.എൻ. ശ്രീനാഥൻ പഞ്ചായത്ത് അംഗങ്ങളായ വി. പ്രദീപ്, കെ. ഭജിത്ത് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ നാറോത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ടി. രാജേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.