ചെറുവത്തൂർ ചെക്പോസ്​റ്റിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ചരക്കുലോറി

ചരക്കുലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

ചെറുവത്തൂർ: ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർ, ക്ലീനർ എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെറുവത്തൂർ ചെക് പോസ്​റ്റിനടുത്താണ് ലോറി മറിഞ്ഞത്. കഴിഞ്ഞ ദിവസം പുലർച്ച മൂന്ന്​ മണിയോടെയാണ് സംഭവം.

റോഡ് നവീകരിച്ചപ്പോൾ നടപ്പാത ഉയർത്താത്തതുമൂലം ലോറിയുടെ ടയർ റോഡിൽ നിന്നും തെന്നിയതാണ് അപകടകാരണം. ഒരു മാസം മുമ്പ് മരം കയറ്റിവന്ന ലോറിയും മറിഞ്ഞിരുന്നു.

Tags:    
News Summary - goods lorry accident in cheruvathoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.