ചെറുവത്തൂർ: ലോക ഭക്ഷ്യദിനത്തിൽ പോഷകസമ്പുഷ്ടമായ ഭക്ഷണമൊരുക്കി കുട്ടമത്തെ കുട്ടികൾ. കുട്ടമത്ത് ഗവ ഹയർ സെക്കൻഡറിയിലാണ് കുട്ടികളിൽ ഭക്ഷണത്തിന്‍റെ പ്രാധാന്യം എത്തിക്കാൻ പരിസ്ഥിതി ക്ലബിന്‍റെ നേതൃത്വത്തിൽ ഭക്ഷ്യ ദിനം ആചരിച്ചത്.
പപ്പായ ഉപ്പേരി, പപ്പായ, മുരിങ്ങയില പുളിശ്ശേരി, മുത്തിൾ ചമ്മന്തി, സാമ്പാർ ചീര വറവ്, മുരിങ്ങയില ഉപ്പേരി, ചായ മൻസ തോരൻ, മത്തനില തോരൻ തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കി കുട്ടികൾ നല്ല ഭക്ഷണം പരിചയപ്പെടുത്തി. ചുറ്റുപാടും ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ഇലകളെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി ആരോഗ്യം സംരക്ഷിക്കേണ്ടതിനെ കുറിച്ചാണ് കുട്ടികൾ പറഞ്ഞത്.
പോസ്റ്റർ നിർമ്മാണം, ഭക്ഷണമുണ്ടാക്കുന്ന വീഡിയോ, പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ ദിനാചരണത്തോടനുബന്ധിച്ച് നടത്തി. പ്രഥമധ്യാപകൻ കെ. ജയചന്ദ്രൻ ഭക്ഷ്യ ദിന സന്ദേശം നൽകി. അധ്യാപകരായ കെ. കൃഷണൻ, എ.വി. അനിത എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.