ചെറുവത്തൂർ: സർവിസിൽനിന്ന് വിരമിച്ചിട്ടും ഈ പേനയെ ഉപേക്ഷിക്കാൻ വിജയൻ മാഷ് തയാറല്ല. നാലാംകണ്ടം ഗവ. യു.പി സ്കൂളിൽ നിന്നും പ്രധാനധ്യാപകനായി വിരമിച്ച എം.വി. വിജയനാപ്പം മൂന്ന് പതിറ്റാണ്ടായി സഞ്ചരിക്കുന്നത് ഈ എബണേറ്റ് പേനയാണ്. 1992 ൽ മൂസോടി ഗവ. എൽ.പി.സ്കൂളിൽ അധ്യാപകനായി നിയമനം ലഭിച്ച ദിവസം ഒപ്പിടാൻ 150 രൂപ നൽകി സ്വന്തമാക്കിയ പേനയാണ് ഇപ്പോഴും ഇദ്ദേഹത്തിെൻറ കൈയിലുള്ളത്.
1997ൽ കൂളിയാട് ഗവ.യു.പിയിൽ നിന്നും പേന നിലത്ത് വീണ് അടപ്പ് പൊട്ടിപ്പോയി. കോഴിക്കോട് മിഠായിത്തെരുവിലെത്തി ചന്ദ്രൻ എന്നയാളുടെ സഹായത്തോടെയാണ് പൊട്ടിയ അടപ്പ് ശരിയാക്കിയത്. കാസർകോട് ജില്ലയിൽ 25 വർഷം കലോത്സവം, ശാസ്ത്രമേള എന്നിവയുടെ സർട്ടിഫിക്കറ്റുകൾ വടിവൊത്ത രീതിയിൽ എഴുതി ഈ പേനയും ചരിത്രത്തിെൻറ ഭാഗമായി. കഴിഞ്ഞ ദിവസം കോവിഡ് കാലത്ത് മാഷ് പദ്ധതിയിൽ സേവനം ചെയ്ത അധ്യാപകർക്ക് ജില്ല ഭരണകൂടം നൽകുന്ന സർട്ടിഫിക്കറ്റാണ് അവസാനമായി ഈ പേനകൊണ്ട് എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.