ഓക്സിജൻ സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു

​ചെറുവത്തൂർ: ഓക്സിജൻ സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു. നാട്ടുകാർ കൈകോർത്ത് സിലിണ്ടറുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. മലപ്പുറം ജില്ലയിലെ കോട്ടക്കലിൽനിന്നും കാസർകോട് മെഡിക്കൽ കോളജിലേക്ക് ഓക്സിജൻ സിലിണ്ടറുമായി വന്ന ലോറിയാണ് കഴിഞ്ഞ ദിവസം രാത്രി ദേശീയപാതയിൽ ചെറുവത്തൂർ ഞാണംകൈ വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്.

ഈ സമയത്ത്​ കനത്ത ഇടിമിന്നലുണ്ടായിട്ടും അതൊന്നും വകവെക്കാതെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. സിലിണ്ടർ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. കാടുവക്കാട്ടെ ദിലീപ്, സഞ്ജയ് ബാബു, അഭിജിത്ത്, അരുൺ, അഖിൽ എന്നിവർ ഓക്സിജൻ സിലിണ്ടറുകൾ മാറ്റാൻ സഹായിച്ചു.

ചെറുവത്തൂർ ഞാണംകൈ വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയിൽ നിന്ന്​ ഓക്സിജൻ സിലിണ്ടറുകൾ മറ്റൊരു ലോറിയിലേക്ക് മാറ്റുന്നു

Tags:    
News Summary - lorry carrying oxygen cylinder overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.