ചെറുവത്തൂർ: കോവിഡ് മഹാമാരിയും അതിനെ പ്രതിരോധിച്ച ജനതയും നാളെ ചരിത്രമാകുമ്പോൾ വരും തലമുറക്ക് പകർത്താൽ ആൽബമൊരുക്കി മധു ചീമേനി. കോവിഡുമായി ബന്ധപ്പെട്ട പത്ര വാർത്തകളും ചിത്രങ്ങളും ഉൾക്കൊള്ളിച്ച് ഒരുക്കിയ ആൽബമാണ് വേറിട്ട കാഴ്ചയാകുന്നത്. 2019ൽ ചൈനയിലെ വൂഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിെൻറ വ്യാപനം മുതൽ ഇന്നുവരെയുള്ള പത്ര വാർത്തകളും ചിത്രങ്ങളും ഉൾക്കൊള്ളിച്ചാണ് മധുവിെൻറ ആൽബം ഒരുങ്ങുന്നത്. ലഭ്യമാകുന്ന എല്ലാ മലയാള ദിനപത്രങ്ങളിലും കോവിഡ് സംബന്ധിച്ച് പ്രസിദ്ധീകരിച്ചവയെല്ലാം ഈ ആൽബത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കോവിഡ് മാഹാമാരി ഈ ലോകത്തുനിന്ന് തുടച്ചുനീക്കുന്നതുവരെയുള്ള വാർത്തകൾ ഉൾക്കൊള്ളിച്ച് സമഗ്രമായ ആൽബം തയാറാക്കുമെന്ന് മധു പറഞ്ഞു.
വായിച്ചുകഴിഞ്ഞാൽ പിന്നെ വെറും കടലാസായി മാത്രം പത്രങ്ങളെ ഉപയോഗിക്കുന്ന ശീലമാണ് ജനങ്ങൾക്കുള്ളത്. എന്നാൽ, അത്തരം മറവികളെ കൂട്ടിയോജിപ്പിച്ച് വരുംതലമുറക്ക് പഠനവിഷയമാക്കാനുള്ള ഗ്രന്ഥമാക്കി മാറ്റാനാണ് മധുവിെൻറ ശ്രമം. ഇതിെൻറ ഭാഗമായി 200 പേജുകളിലായി ആൽബത്തിെൻറ ആദ്യഘട്ടം ഒരുങ്ങിക്കഴിഞ്ഞു. 1990ൽ കാസർകോട് ഗവ. കോളജിൽ പഠിക്കുമ്പോഴാണ് മധു ആദ്യമായി ഇതു പോലുള്ള ആൽബങ്ങൾ നിർമിക്കാൻ തുടങ്ങിയത്. വിവിധ യുദ്ധങ്ങളുടെ പത്രവാർത്തയും ചിത്രങ്ങളും ഉൾക്കൊള്ളിച്ചുള്ള ആൽബമാണ് ആദ്യം നിർമിച്ചത്. ഇത്തരത്തിൽ 12 ആൽബങ്ങളിലായി ഒരു ലക്ഷം വാർത്തകളുടെ ശേഖരമുണ്ട്.
ചരിത്രകാരന്മാർ ഇതിന് ഒരുപാട് മൂല്യം കൽപിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തുക നൽകി സ്വന്തമാക്കാൻ പലരും എത്തിയെങ്കിലും മധു ഇത് നൽകിയില്ല. 30 വർഷത്തിനിടെ മധു ഉണ്ടാക്കിയ ആൽബങ്ങൾ ചരിത്ര ഗ്രന്ഥമായി വരുംതലമുറക്ക് പഠിക്കാൻ ഉതകുന്നതാണ്. ഇത് റഫറൻസ് ഗ്രന്ഥമായി ഏറ്റെടുത്ത് ചരിത്രവിദ്യാർഥികൾക്കും ജനങ്ങൾക്കും ഉപകാരെപ്പടുംവിധം ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഏജൻസികൾക്ക് കൈമാറണമെന്നാണ് മധുവിെൻറ ആഗ്രഹം. ചീമേനി കുണ്ട്യം സ്വദേശിയായ മധു ചീമേനി സർവിസ് സഹകരണ ബാങ്കിൽ അക്കൗണ്ടൻറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.