ചെറുവത്തൂർ: ആറുവരി ദേശീയപാത വികസനത്തിെൻറ ഭാഗമായി, ജില്ല അതിർത്തിയായ കാലിക്കടവിൽ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. കാലിക്കടവ് ടൗണിലെ കെട്ടിടങ്ങളാണ് പൊളിച്ചുതുടങ്ങിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിക്കുകയും കമ്പികൾ നീക്കം ചെയ്യുന്നതുമായ പ്രവൃത്തിയാണ് നിലവിൽ പുരോഗമിക്കുന്നത്. കാലിക്കടവ് ആണൂർപാലം വരെയുള്ള കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുന്നത്. കാലിക്കടവ് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സാണ് ഇനി പ്രധാനമായും പൊളിച്ചുനീക്കേണ്ട കെട്ടിടം. പഞ്ചായത്ത് ഓഫിസടക്കം നിരവധി കടകൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ കെട്ടിടം മാറാനുള്ള നിർദേശം നൽകിയിട്ടുണ്ട്.
ചിലർ കാലിക്കടവിൽ തന്നെ പകരം കെട്ടിടങ്ങൾ കണ്ടെത്തിയെങ്കിലും പലരും കെട്ടിടം ലഭിക്കാതെ ഇനി സ്ഥാപനങ്ങൾ എവിടെ പ്രവർത്തിക്കുമെന്ന ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.