ചെറുവത്തൂർ: ജീവൻ തുടിക്കുന്ന സ്വന്തം ചിത്രം കണ്ടപ്പോൾ ഉപജില്ല വിദ്യാഭ്യാസ ഓഫിസർക്ക് ആഹ്ലാദം. ഏഴാം ക്ലാസുകാരിയുടെ വിരൽത്തുമ്പിൽ നിന്നും പിറവിയെടുത്തതെന്നറിഞ്ഞപ്പോഴാണ് സന്തോഷം ഇരട്ടിയായത്. ചന്തേര ഗവ: യു.പി സ്ക്കൂളിലെ നിവേദ്യ അജേഷാണ് പെൻസിലിൽ ചിത്രം വരച്ച് ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജി. സനൽ ഷാക്ക് കൈമാറിയത്.
വിദ്യാലയത്തിൽ നടന്ന ഒരു ചടങ്ങിൽ കണ്ട മുഖം ഓർത്താണ് നിവേദ്യ വരച്ചത്. പകരം അദ്ദേഹം ചിത്രകാരിക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ചന്തേര ഗവ: യു.പി സ്ക്കൂൾ വകയും നിവേദ്യക്ക് ഉപഹാരം നൽകി. പ്രധാനാധ്യാപകൻ കെ.വി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. എ. ശശിധരൻ, എൻ. ജഗദീശൻ, എ.വി. സദാനന്ദൻ, സുരേഷ് കുമാർ, പുഷ്പവല്ലി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.