അറയ്ക്കൽ ക്ഷേത്രത്തിന് സമീപത്തെ ചിറ സ്ഥിതി ചെയ്യുന്ന ഭാഗം (വൃത്തത്തിൽ അടയാളപ്പെടുത്തിയത്)

സൂക്ഷിക്കുക, ഇവിടെയൊരു ചിറയുണ്ട്

അഞ്ചൽ: തിരക്കേറിയ റോഡരികിൽ ഒരു ചിറയുണ്ടെങ്കിലും യാതൊരു അപകട മുന്നറിയിപ്പും സ്ഥാപിക്കാതെ അധികൃതർ. തടിക്കാട്-പൊലിക്കോട് റോഡിൽ അറയ്ക്കൽ ക്ഷേത്രത്തിന് സമീപത്തെ ചിറയാണ് അവഗണിക്കപ്പെട്ടിരിക്കുന്നത്. ഇവിടെയൊരു കൊടുംവളവുണ്ടായിട്ടും യാതൊരുവിധ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല.

കിഫ്ബി ഫണ്ടുപയോഗിച്ച് അടുത്തിടെ ഈ പാത പുനർനിർമിച്ചതാണ്. ചിറയുടെ ഒരു വശത്തെ കൽക്കെട്ടിന് മുകളിലൂടെയാണ് റോഡുള്ളത്. ഈ കൽക്കെട്ടിന്‍റെ അടിഭാഗം ഇടിഞ്ഞ് ഇളകിക്കിടക്കുകയാണ്. റോഡ് പുനർനിർമിച്ചപ്പോൾ സാങ്കേതിക ന്യായം പറഞ്ഞ് കരാറുകാർ ചിറയുടെ വശം നവീകരിക്കാൻ തയ്യാറായില്ലത്രേ. ഇപ്പോൾ ഇവിടെയൊരു ചിറയുണ്ടെന്ന് പെട്ടെന്നാർക്കും മനസ്സിലാക്കാൻ കഴിയാത്ത വിധം കാട് മൂടിക്കിടക്കുകയാണ്.

റോഡരികിലെ കാട് നീക്കം ചെയ്യുകയും അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Tags:    
News Summary - no warning board near roadside waterbody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.