ഏ​രൂ​ർ കു​ന്നും​പു​റ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​ണ​പ്പെ​ട്ട​യാ​ളു​ടെ സി.​സി.​ടി.​വി ദൃ​ശ്യം

കുന്നുമ്പുറത്ത്​ അജ്ഞാതനെ കണ്ടെന്ന്​; നാട്ടുകാർ ‘കുറുവ’ പേടിയിൽ

അ​ഞ്ച​ൽ: കു​റു​വ മോ​ഷ്ടാ​ക്ക​ളെ​പ്പോ​ലെ അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ത്രം പ്ര​ദേ​ശ​ത്ത് കാ​ണ​പ്പെ​ട്ട ആ​ളി​നെ ഭ​യ​ന്ന് നാ​ട്ടു​കാ​ർ. ഏ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ന്നും​പു​റം പ്ര​ദേ​ശ​ത്താ​ണ് അ​പ​രി​ചി​ത​നാ​യ ഒ​രാ​ളെ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ കാ​ണ​പ്പെ​ട്ട​ത്. അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച യു​വാ​വ് ചു​റ്റി​ന​ട​ക്കു​ന്ന​തി​െ​ന്‍റ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് പ​രി​ഭ്രാ​ന്തി പ​ട​രു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ‘കു​റു​വ’ സം​ഘ​ത്തി​ൽ​പ്പെ​ട്ട ആ​ളാ​യി​രി​ക്കാ​മെ​ന്ന പ്ര​ചാ​ര​ണ​വും ശ​ക്ത​മാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ച റ​ബ​ർ ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​യാ​യ ബാ​ബു​വി​ലാ​സ​ത്തി​ൽ ബാ​ബു യു​വാ​വി​നെ ക​ണ്ട​താ​യാ​ണ്​ പ​റ​യ​പ്പെ​ടു​ന്ന​ത്. പു​ല​ർ​ച്ച നാ​ലോ​ടെ ടാ​പ്പി​ങ്ങി​നാ​യി ന​ട​ക്ക​വേ വ​ഴി​യി​ൽ ക​ണ്ട ആ​ൾ​രൂ​പം​ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് ഓ​ടി​മ​റ​ഞ്ഞ​താ​യാ​ണ്​ ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ആ​രാ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ബാ​ബു​വി​ന് നേ​രെ യു​വാ​വ് പാ​ഞ്ഞ​ടു​ത്തു. ബ​ഹ​ളം​െ​വ​ച്ച് ആ​ളെ കൂ​ട്ടി​യ​പ്പോ​ഴേ​ക്കും യു​വാ​വ് ക​ട​ന്നു​ക​ള​ഞ്ഞ​ത്രെ. സാ​മാ​ന്യം ഉ​യ​ര​മു​ള്ള പു​തു​നി​റ​ത്തി​ലു​ള്ള 40 വ​യ​സ്സ്​ തോ​ന്നി​ക്കു​ന്ന​യാ​ളാ​ണ​െ​ത്ര. അ​ന്ന്​ രാ​ത്രി 12 ഓ​ടെ പ്ര​ദേ​ശ​വാ​സി​യാ​യ മ​റ്റൊ​രാ​ളും ഈ ​അ​പ​രി​ചി​ത​നെ ക​ണ്ട​താ​യി പ​റ​യ​പ്പെ​ടു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് ഏ​രൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​നോ​നി​ല തെ​റ്റി​യ ആ​രെ​ങ്കി​ലു​മാ​ണോ എ​ന്ന​തു​ൾ​പ്പെ​ടെ പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്​ പൊ​ലീ​സ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Unknown person was seen in Kunnumpuram; Locals are afraid of 'Kuruva'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.