മ​ട​ക്ക​ര ഹാ​ർ​ബ​റി​ലെ ചൂ​ണ്ട​യി​ട്ട്‌ മീ​ൻ​പി​ടിത്തം

ഇ​പ്പോ​ൾ ചൂ​ണ്ട​യി​ട​ലി​ന്റെ കാ​ലം

ചെ​റു​വ​ത്തൂ​ർ: ട്രോ​ളി​ങ് നി​രോ​ധ​നം കാ​ര​ണം ഹാ​ർ​ബ​റു​ക​ളു​ടെ ച​ല​നം നി​ശ്ച​ല​മാ​യ​പ്പോ​ൾ ഹാ​ർ​ബ​റു​ക​ളി​ൽ ഇ​പ്പോ​ൾ ചൂ​ണ്ട​യി​ട​ലി​ന്റെ കാ​ല​മാ​ണ്‌.

നി​ര​വ​ധി​യാ​ളു​ക​ളാ​ണ്‌ ചൂ​ണ്ട​യു​മാ​യി എ​ത്തി ഹാ​ർ​ബ​റു​ക​ളി​ൽ​നി​ന്ന് മീ​ൻ​പി​ടിത്തം ന​ട​ത്തു​ന്ന​ത്‌. ട്രോ​ളി​ങ് നി​രോ​ധ​ന കാ​ല​ത്ത്‌ പ​ര​മ്പ​രാ​ഗ​ത മീ​ൻ​പി​ടിത്ത വ​ള്ള​ങ്ങ​ൾ​ക്ക്‌ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന്‌ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്‌ പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്‌.

അ​തു​കൊ​ണ്ടു​ത​ന്നെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചൂ​ണ്ട ഉ​പ​യോ​ഗി​ച്ചു​ള്ള മീ​ൻ​പി​ടിത്തം ആ​രം​ഭി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ പു​റ​മെ മ​റ്റ്‌ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ചൂ​ണ്ട​യി​ടാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​വ​ല്ല. നേ​രം പു​ല​ർ​ന്നാ​ൽ ഇ​വ​ർ ഹാ​ർ​ബ​റു​ക​ളി​ലെ​ത്തും. വൈ​കീ​ട്ടു​വ​രെ ചൂ​ണ്ട​യി​ട്ട്‌ മീ​ൻ പി​ടി​ച്ചാ​ണ്‌ തി​രി​ച്ചു​പോ​കു​ന്ന​ത്‌. ചി​ല​ദി​വ​സ​ങ്ങ​ളി​ൽ പ​ല​ർ​ക്കും നി​രാ​ശ​യാ​യി​രി​ക്കും ഫ​ല​മെ​ങ്കി​ലും അ​ടു​ത്ത ദി​വ​സ​വും ഇ​വ​ർ ഇ​വി​ടെ​യെ​ത്തി ചൂ​ണ്ട​യി​ടും.

ആ​ര​ൽ, മ​റ്റ്‌ ചെ​റി​യ മീ​നു​ക​ൾ എ​ന്നി​വ​യാ​ണ്‌ പ്ര​ധാ​ന​മാ​യും ഇ​വ​ർ​ക്ക്‌ ല​ഭി​ക്കു​ക. അ​ന്ന​ന്ന​ത്തെ ചെ​ല​വി​നാ​യി നി​ര​വ​ധി​പേ​ർ ചൂ​ണ്ട​യി​ട​ലി​നെ ആ​ശ്ര​യി​ക്കു​ക​യാ​ണി​വി​ടെ. ട്രോ​ളി​ങ് നി​രോ​ധ​ന​മാ​യാ​തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ഹാ​ർ​ബ​റി​ൽ എ​ത്താ​റി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഹാ​ർ​ബ​റി​ൽ​നി​ന്ന് ചൂ​ണ്ട​യി​ടാ​ൻ ഇ​വ​ർ​ക്ക്‌ ധാ​രാ​ളം സ്ഥ​ല​വും ല​ഭി​ക്കു​ന്നു​ണ്ട്‌. ജൂ​ൺ 10നാ​ണ്‌ ട്രോ​ളി​ങ് നി​രോ​ധ​നം ആ​രം​ഭി​ച്ച​ത്‌. 52 ദി​വ​സ​ത്തെ നി​രോ​ധ​ന​ത്തി​നു​ശേ​ഷം ജൂ​ലൈ 31ന്‌ ​നി​രോ​ധ​നം അ​വ​സാ​നി​ക്കും.

Tags:    
News Summary - Now is the time of baiting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.