ചെ​റു​വ​ത്തൂ​രി​ലെ മ​ദ്യ​ശാ​ല​യി​ൽ ക​ണ​ക്കെ​ടു​പ്പി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ർ ത​ട​യു​ന്നു

ബിവറേജ് ഔട്ട്‌ലെറ്റില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

ചെറുവത്തൂർ: ചെറുവത്തൂരിലെ കണ്‍സ്യൂമര്‍ഫെഡിന്റെ ബിവറേജ് ഔട്ട്‌ലെറ്റില്‍ പരിശോധനക്കെത്തിയ കണ്‍സ്യൂമര്‍ ഫെഡ് ഉദ്യോഗസ്ഥരെയും ചുമട്ടുതൊഴിലാളികളും നാട്ടുകാരും തടഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പമാണ് കൺസ്യൂമർ ഫെഡ് ഉദ്യോഗസ്ഥർ എത്തിയത്. പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥരും എക്‌സൈസ് സംഘവും തിരിച്ചുപോയി.

ഒരു പ്രതിഷേധവും ഇല്ലാതെ നല്ല വില്‍പന ഉണ്ടായിരുന്ന ബിവറേജ് ഔട്ട്‌ലെറ്റ് പിറ്റേ ദിവസംതന്നെ അടച്ചുപൂട്ടിയതിന്റെ കാരണം പറയണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ തടഞ്ഞത്. എന്നാല്‍, ഇതിന് ഉത്തരം നല്‍കാന്‍ അധികൃതർക്ക് കഴിഞ്ഞില്ല. കണ്‍സ്യൂമര്‍ ഫെഡ് ജില്ല അസിസ്റ്റന്റ് റീജനല്‍ മാനേജര്‍ പി.വി. ശൈലേഷ് ബാബു, കണ്ണൂര്‍ അസി. റീജനൽ മാനേജര്‍ സുധീര്‍ബാബു, മാര്‍ക്കറ്റിങ് മാനേജര്‍ വേണുഗോപാല്‍, ഉദ്യോഗസ്ഥരായ മനോജ്കുമാര്‍, ശ്രീജിത്ത്, വി. ജിജു, ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്.

Tags:    
News Summary - Officials who came for inspection at the beverage outlet were stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.