ചെറുവത്തൂർ:ദേശീയ പാതയിൽ ഇത്തിരി തണൽ കിട്ടാൻ കാലിക്കടവിലെത്തണം. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡരികിലെ മരങ്ങളും ചെടികളുമെല്ലാം പിഴുതെടുത്തതോടെ എങ്ങും ചുട്ടുപൊള്ളുന്ന വെയിലാണ്. കുറച്ച് നേരം തണലത്തിരിക്കണമെങ്കിൽ ജില്ല അതിർത്തിയായ കാലിക്കടവിൽ തന്നെ എത്തണം.
പയ്യന്നൂരിനും നീലേശ്വരത്തിനും ഇടയിൽ ഇതാണ് സ്ഥിതി. മിക്ക ടൗണുകളിലൂടെയും ദേശീയ പാത കടന്നു പോകുന്നതിനാൽ എല്ലാ മരങ്ങളും വെട്ടിമാറ്റിക്കഴിഞ്ഞു. എന്നാൽ, കാലിക്കടവ് ടൗണിലൂടെ ദേശീയ പാത കടന്നു പോകാത്തതാണ് മരങ്ങൾക്ക് മരണമണി മുഴങ്ങാതിരിക്കാൻ കാരണം.
പിലിക്കോട് ഗവ:ഹയർ സെക്കൻഡറി പരിസരത്തു നിന്നും തെറ്റുന്ന പാത കാലിക്കടവ് മൈതാനത്തിന്റെ ഓരം ചേർന്നാണ് കടന്നു പോകുന്നത്. വെയിലിൽ ഇത്തിരി തണൽ കൊള്ളാൻ ദീർഘദൂര യാത്രക്കാർ ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നുമുണ്ട്. ഒപ്പം ഭൂരിഭാഗം പക്ഷികളുടെയും ആവാസ കേന്ദ്രം കൂടിയാണ് കാലിക്കടവിലെ മരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.