ചെറുവത്തൂർ: യാത്രക്കാരുടെ വർഷങ്ങളായുള്ള മുറവിളിക്ക് പരിഹാരമായി ചെറുവത്തൂരിൽ പരശുറാമിന് സ്റ്റോപ് അനുവദിച്ചു. ഇതു സംബന്ധിച്ച റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമിറങ്ങി. ജില്ലയിൽ വരുമാനത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ചെറുവത്തൂരിൽ പരശുറാം എക്സ്പ്രസിന് ഇതുവരെയും സ്റ്റോപ് അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്ന് റെയിൽവേ കർമസമിതി രൂപവത്കരിച്ച് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
സ്റ്റോപ് അനുവദിക്കാത്തത് മൂലം കിലോമീറ്ററുകൾ സഞ്ചരിച്ച് പയ്യന്നൂരിലോ നീലേശ്വരത്തോ എത്തിയാണ് യാത്രക്കാർ പരശുറാം എക്സ് പ്രസിനെ ഉപയോഗപ്പെടുത്തുന്നത്. ചെറുവത്തൂരിന് പുറമെ കയ്യൂർ- ചീമേനി, പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ്, പിലിക്കോട്, കരിവെള്ളൂർ - പെരളം എന്നീ പഞ്ചായത്തുകളിലെ നൂറുകണക്കിന് യാത്രക്കാർക്ക് ഉപകാരപ്പെടുന്നതാണ് ചെറുവത്തൂരിലെ പുതിയ സ്റ്റോപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.