ചെറുവത്തൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് തൃക്കരിപ്പൂർ മേഖല കമ്മിറ്റി നേതൃത്വത്തിൽ അടുക്കളയിലെ ഊർജ സംരക്ഷണത്തിനും മാലിന്യ സംസ്ക്കരണത്തിനും ഉപാധിയായി ചൂടാറാപ്പെട്ടി, ബയോബിൻ, കിച്ചൺ ബിൻ എന്നിവ പ്രചരിപ്പിച്ചുകൊണ്ട് ഊർജവണ്ടി പ്രയാണം സംഘടിപ്പിച്ചു.
മുഴക്കോം യൂണിറ്റിൽ പരിഷത്ത് കാസർകോട് ജില്ല പ്രസിഡന്‍റ് ഡോ. എം.വി. ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് എം.കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്ര നിർവ്വാഹക സമിതിയംഗങ്ങളായ പ്രദീപ് കൊടക്കാട്, കെ. പ്രേംരാജ്, ജില്ല കമ്മിറ്റിയംഗം പി.പി. രാജൻ എന്നിവർ സംസാരിച്ചു.
മേഖല സെക്രട്ടറി ബിനേഷ് മുഴക്കോം സ്വാഗതവും കെ.വി. പുരുഷോത്തമൻ നന്ദിയും പറഞ്ഞു. മേഖലയിലെ കയ്യൂർ-ചീമേനി, പിലിക്കോട്, ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ , വലിയ പറമ്പ എന്നീ ആറ് പഞ്ചായത്തുകളിലായി മുഴക്കോം, ആലന്തട്ട, നിടുംബ, ചെമ്പ്രകാനം, കൊടക്കാട്, പിലിക്കോട്, വി.വി. നഗർ, തെക്കേക്കാട്, ഉദിനൂർ, തടിയൻ കൊവ്വൽ, ഈയ്യക്കാട്, കൊയോങ്കര, തൃക്കരിപ്പൂർ, ഇളമ്പച്ചി, വലിയപറമ്പ, എന്നിവിടങ്ങളിലാണ് ഊർജ്ജ വണ്ടി യാത്ര നടത്തിയത്.
സമാപനയോഗം കാരിയിൽ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. ചൂടാറാപ്പെട്ടി, കിച്ചൺ ബിൻ, ബയോബിൻ എന്നിവയുടെ മൂന്ന് ലക്ഷത്തിൽപരം രൂപയുടെ ഉൽപ്പന്നങ്ങൾ പ്രചരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.