ചെറുവത്തൂർ: പരമ്പരാഗത കൃഷിരീതി കൈവിടാതെ പിലിക്കോട് ഗ്രാമം. നാടെങ്ങും പുത്തൻ യന്ത്രസാമഗ്രികൾ വയലേലകളിൽ ഇടംനേടിയപ്പൊഴും പഴയ തലമുറ മുറുകെ പിടിച്ച കൃഷിരീതി കൈവിടാതെ പിന്തുടരുന്നത് പിലിക്കോട് കണ്ണങ്കൈ പ്രദേശത്തെ കർഷകരാണ്. മൂന്നാംവിള കൃഷിക്കായി ഏത്താംകൊട്ട ഉപയോഗിച്ച് വെള്ളം തേവുന്ന കാഴ്ചയാണെങ്ങും.
പത്തോളം ഉവ്വേണികളാണ് കണ്ണങ്കൈ വയലിൽ ഇപ്പോഴുള്ളത്. രാവിലെയും വൈകുന്നേരവും വെള്ളം തേവുന്ന കാഴ്ചകൾ നിറയും. യന്ത്രങ്ങളെ മണ്ണ് തൊടീക്കാതെ അധ്വാനിക്കാൻ താല്പര്യമുള്ള ഒരുകൂട്ടം മനുഷ്യർ നിറയുന്ന സ്ഥലംകൂടിയാണ് കണ്ണങ്കൈ പ്രദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.