ചെറുവത്തൂർ: വർണമനോഹരമായ ചിത്രങ്ങൾ വരക്കേണ്ടുന്ന പ്രായത്തിൽ ഹൃദയത്തിൽ തട്ടിയ ഒരു വാർത്തയുടെ ചിത്രംവരച്ച് സംവേദ്യ. പിലിക്കോട് ഗവ. യു.പി സ്കൂളിലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന സംവേദ്യ മുല്ലേരിയാണ് ആനയുടെ അരികിൽനിന്ന കുടുംബത്തിന്റെ ചിത്രം കടലാസിൽ പകർത്തിയത്.
ചെറുപ്രായത്തിൽതന്നെ ഒട്ടനവധി പുസ്തകങ്ങൾ വായിച്ച് ശ്രദ്ധേയയായ ചിത്രകാരിയാണ് സംവേദ്യ. ഓരോ ദിനാചരണങ്ങളിലും അതിനോടനുബന്ധിച്ച ചിത്രങ്ങൾ വരക്കാറുണ്ട്. കഴിഞ്ഞദിവസം ആ കുഞ്ഞുമനസ്സിൽ പതിഞ്ഞത് ആരുടെയും മനസ്സലിയിക്കുന്ന ആ വാർത്തയും ചിത്രവുമാണ്.
വയനാട്ടിലെ ദുരന്തത്തിൽ രക്ഷപ്പെടാൻവേണ്ടി കാട്ടിലേക്കോടിയ അമ്മയും കുഞ്ഞും കൊമ്പന്റെ മുന്നിൽപെട്ടപ്പോൾ കൊമ്പനോട് സങ്കടംപറയുകയും കൊമ്പൻ കണ്ണീരോടെ അവർക്ക് കാവലിരിക്കുകയും ചെയ്ത വാർത്തയാണ് സംവേദ്യയുടെ മനസ്സിൽ തട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.