കുട്ടമത്ത് പൂന്തേൻ നുകരാനെത്തുന്നത് അപൂർവ ചിത്രശലഭങ്ങൾ

ചെറുവത്തൂർ: കുട്ടമത്ത് പൂന്തേൻ നുകരാനെത്തുന്നത് അപൂർവ ചിത്രശലഭങ്ങൾ. കുട്ടമത്ത് ഗവ.ഹയർസെക്കൻഡറിയിലെ ഉദ്യാനത്തിലാണ് പൂമ്പാറ്റകൾ വർണ ലോകം തീർക്കുന്നത്. അരിപ്പൂച്ചെടി (ചൂളച്ചെക്കി)യാണ് പൂമ്പാറ്റകളെ ആകർഷിച്ചു വരുത്തുന്നത്.

മെക്സിക്കോയാണ് ഈ ചെടിയുടെ ജന്മദേശം. കേരളത്തി​െൻറ സംസ്ഥാന ശലഭമായ ബുദ്ധമയൂരി, നീലക്കടുവ, വഴന ശലഭം, ചൊട്ടശലഭം, വിലാസിനി, വിറവാലൻ, അരളിശലഭം, വയൽക്കോത, ഇലമുങ്ങി, ആവണച്ചോപ്പൻ എന്നീ ചിത്രശലഭങ്ങളെല്ലാം ഇവിടേക്ക് പതിവായി എത്തുന്നുണ്ട്. പെയിൻറഡ് ഹാൻഡ് മെയ്ഡൻ മൗത്ത് എന്ന അപൂർവവും വർണശബളവുമായ നിശാശലഭവും ഇവിടെ തേൻ കുടിക്കാനെത്തുന്നുണ്ട്. പ്ലസ് ടു അധ്യാപകനായ യോഗേഷാണ് കുട്ടികൾക്ക് എളുപ്പം പഠിപ്പിക്കാനാവും വിധം പൂമ്പാറ്റകളെയും അവയുടെ പ്രത്യേകതകളും ക്രമീകരിച്ചിട്ടുള്ളത്.

Tags:    
News Summary - butterfly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.