ചെറുവത്തൂർ (കാസർകോട്): 16 വർഷമായി നട്ട് സംരക്ഷിച്ച് പോരുന്ന തണൽമരങ്ങൾക്ക് കോടാലി വീഴും മുമ്പ് രക്ഷകെൻറ ആലിംഗനം. പരിസ്ഥിതി പ്രവർത്തകനായ രവി പടോളിയാണ് പടുവളം ദേശീയ പാതയിലെ മരങ്ങളെ ചേർത്തു പിടിച്ചത്.
ദേശീയപാതാ വികസനത്തിെൻറ ഭാഗമായാണ് മരങ്ങൾ മുറിച്ചുനീക്കുന്നത്. പടുവളത്തിനും തോട്ടം ഗേറ്റിനും ഇടയിൽ ദേശീയപാതയിൽ തണലേകി രവി നട്ട 80ഓളം മരങ്ങളുണ്ട്. ഇതിൽ ഫലവൃക്ഷങ്ങളുമുണ്ട്. കഴിഞ്ഞ 16 വർഷമായി രവിയുടെ കഠിനാധ്വാനം കൊണ്ടാണ് ഇവിടെ തണൽ മരങ്ങൾ നിറഞ്ഞത്. ഒപ്പം പടുവളത്തെ പപ്പാത്തി പാർക്കിൽ ജൈവ വനവും ഒരുക്കിയിട്ടുണ്ട്.
ദിവസേന പുലർച്ചെ അഞ്ച് മണിക്ക് എത്തി വെള്ളമൊഴിച്ച് സംരക്ഷിച്ച് പോരുന്ന മരങ്ങളായിരുന്നു ഇവയെല്ലാം. കോൺക്രീറ്റ് തൊഴിലാളിയായ രവി പണിക്ക് പോകും മുമ്പും തിരിച്ചു തിരിച്ചെത്തിയതിന് ശേഷവുവാണ് മരങ്ങളെ സംരക്ഷിച്ചിരുന്നത്.
മക്കളുടെ കഴുത്തിൽ കോടാലി വീണപ്പോൾ ഏറെ സങ്കടപ്പെട്ടു ഈ മനുഷ്യൻ. പക്ഷെ വികസനം വേണമെന്നതാണ് രവിയുടെയും ആവശ്യം. അതിനാൽ മുറിച്ചു മാറ്റിയവക്ക് പകരം പുതിയ നട്ടുവളർത്താനാണ് ഉറച്ച തീരുമാനവും. പിലിക്കോട് സ്വദേശിയാണ് ഈ ജൈവ മനുഷ്യൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.