അ​ന്ധ​വി​ശ്വാ​സം പ്ര​ച​രി​പ്പി​ക്കു​ന്നുവെന്ന്: തിരുമുമ്പ് പ്രതിമയിലെ നാഗവും പുറ്റും നീക്കി

ചെ​റു​വ​ത്തൂ​ർ: പി​ലി​ക്കോ​ട് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ർ​മി​ച്ച തി​രു​മു​മ്പ് പ്ര​തി​മ​യി​ലെ നാ​ഗ​വും പു​റ്റും നീ​ക്കം​ചെ​യ്തു. അ​ന്ധ​വി​ശ്വാ​സം പ്ര​ച​രി​പ്പി​ക്കു​ന്നുവെന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണി​ത്.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ടി.​എ​സ്. തി​രു​മു​മ്പ് ഭ​വ​ന​ത്തി​ന​ടു​ത്താ​യി തി​രു​മു​മ്പി​െ​ന്റ പ്ര​തി​മ നി​ർ​മി​ച്ച​ത്. പ്ര​തി​മ​യു​മാ​യി ബ​ന്ധി​ച്ച് നാ​ഗ​വും പു​റ്റും നി​ർ​മി​ച്ചി​രു​ന്നു. അ​ന്ധ​വി​ശ്വാ​സം പ്ര​ച​രി​പ്പി​ക്കു​ന്ന​താ​ണി​വ​യെ​ന്നും തി​രു​മു​മ്പു​മാ​യി ഒ​രു ബ​ന്ധ​മി​ല്ലാ​ത്ത​താ​ണി​വ​യെ​ന്നും പ​റ​ഞ്ഞ്​ നാ​ട്ടി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം അ​ധി​കൃ​ത​ർ നാ​ഗ​വും പു​റ്റും നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Removed Nagam and Putt from TS Thirumumb statue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.